• HOME
  • »
  • NEWS
  • »
  • film
  • »
  • ഫോട്ടോഷൂട്ടിനിടയിൽ ചുംബിക്കാൻ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫറോട് സൽമാൻ ഖാന്റെ മറുപടി; ഭാഗ്യശ്രീ പറയുന്നു

ഫോട്ടോഷൂട്ടിനിടയിൽ ചുംബിക്കാൻ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫറോട് സൽമാൻ ഖാന്റെ മറുപടി; ഭാഗ്യശ്രീ പറയുന്നു

താൻ അറിയാതെയായിരുന്നു ഈ സംഭാഷണമെന്ന് ഭാഗ്യശ്രീ പറയുന്നു. അവിചാരിതമായാണ് താനിത് കേട്ടത്

 Maine Pyaar Kiya.

Maine Pyaar Kiya.

  • Share this:
    തൊണ്ണൂറുകളിൽ യുവാക്കളുടെ ഹരമായിരുന്ന ബോളിവുഡ് ചിത്രമാണ് മേനേ പ്യാർ കിയാ. സൽമാൻ ഖാനും ഭാഗ്യശ്രീയും യുവാക്കളുടെ ഇഷ്ടതാരവുമായി. ബോളിവുഡിലെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം.

    ഭാഗ്യശ്രീയുടെ ആദ്യ ചിത്രമായിരുന്നു മേനെ പ്യാർ കിയാ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയുണ്ടായ ഒരു സംഭവം ഓർത്തെടുക്കുകയാണ് നായിക ഭാഗ്യശ്രീ ഇപ്പോൾ.

    ഇരുവരുടേയും ഫോട്ടോഷൂട്ടിനെത്തിയ ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫർ സൽമാനോട് പറഞ്ഞതും അതിന് സൽമാൻ ഖാന്റെ മറുപടിയുമാണ് ഭാഗ്യശ്രീ വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞിരിക്കുന്നത്.

    ആ സമയത്തെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു ഞങ്ങളുടെ ഫോട്ടോഷൂട്ടിന് എത്തിയത്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് ഞങ്ങളുടെ ഹോട്ട് ചിത്രമായിരുന്നു ആവശ്യം. അത് സൽമാനോട് ആവശ്യപ്പെടുകയും ചെയ്തു.

    "താൻ ക്യാമറയുമായി തയ്യാറായിക്കഴിഞ്ഞാൽ താങ്കൾ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണം". ഇതായിരുന്നു ആ ഫോട്ടോഗ്രാഫർ സൽമാനോട് ആവശ്യപ്പെട്ടത്.
    You may also like:ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധർ [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]മമ്മൂട്ടി ചിത്രം റഷ്യൻ ഭാഷയിലേക്ക്; റഷ്യനിലേക്ക് മൊഴിമാറ്റുന്ന ആദ്യ മലയാള ചിത്രമാകാൻ മാസ്റ്റർപീസ് [NEWS]
    താൻ അറിയാതെയായിരുന്നു ഈ സംഭാഷണമെന്ന് ഭാഗ്യശ്രീ പറയുന്നു. അവിചാരിതമായാണ് താൻ ഈ സംഭാഷണം കേട്ടത്. ഫോട്ടോഗ്രാഫർക്ക് സൽമാൻ നൽകിയ മറുപടിയാണ് തന്നെ ആകർഷിച്ചതെന്ന് ഭാഗ്യശ്രീ പറയുന്നു.

    തന്റെ സമ്മതമില്ലാതെ അങ്ങനെയൊരു പ്രവർത്തി ചെയ്യാൻ കഴിയില്ലെന്നായിരുന്നു സൽമാൻറെ മറുപടി. താൻ ഈ സംഭാഷണം കേട്ടിരുന്നതായി സൽമാൻ ഖാനോ ഫോട്ടോഗ്രാഫറോ അറിഞ്ഞിരുന്നില്ലെന്നും ഭാഗ്യശ്രീ പറയുന്നു.

    "ഞങ്ങളെല്ലാവരും അഭിനയരംഗത്ത് പുതിയ ആളുകളായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാനുള്ള പ്രത്യേക അവകാശം തനിക്കുണ്ടെന്നായിരുന്നു ആ ഫോട്ടോഗ്രാഫറുടെ ധാരണ. ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട താൻ ഞെട്ടിത്തരിച്ചു പോയി. എന്നാൽ സൽമാന്റെ മറുപടി അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാക്കി. ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്നും, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സൽമാന്റെ മറുപടി".

    സൽമാന്റെ മറുപടി കേട്ടതോടെയാണ് താൻ സുരക്ഷിതമായ ഇടത്താണ് ഉള്ളതെന്ന വിശ്വാസം വന്നതെന്നും ഭാഗ്യശ്രീ പറയുന്നു.

    Published by:Naseeba TC
    First published: