നടൻ ദിലീപിന്റെ ഫോൺ നമ്പർ എന്താണ്? ദിലീപ് തന്നെ പറഞ്ഞു തരും

Catch Dileep in his comic best in this new video | ചോദ്യത്തിന് മറുപടിയുമായി ദിലീപ്

News18 Malayalam | news18-malayalam
Updated: November 14, 2019, 1:57 PM IST
നടൻ ദിലീപിന്റെ ഫോൺ നമ്പർ എന്താണ്? ദിലീപ് തന്നെ പറഞ്ഞു തരും
ദിലീപ്
  • Share this:
നടൻ ദിലീപിനെ പറ്റി നിങ്ങൾക്ക് അറിയേണ്ടതെന്താണ്? ഏറ്റവും പുതിയ സിനിമയാണെങ്കിൽ, അത് ജാക്ക് ആൻഡ് ഡാനിയേൽ. നവംബർ 15ന് ഈ സിനിമ പുറത്തിറങ്ങും. തെന്നിന്ത്യൻ താരവിസ്മയം അർജുൻ സർജ്ജക്കൊപ്പം തോളോട് തോൾ നിൽക്കുന്ന ജാക്ക് ആയിട്ടാവും ദിലീപ് എത്തുക. കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി ചിത്രങ്ങൾക്ക് ശേഷം ദിലീപ് നായകനായി പുറത്തിറങ്ങുന്ന സിനിമയാണിത്.

പക്ഷെ എപ്പോഴും പ്രേക്ഷകരുടെ ആകാംഷ താരങ്ങളുടെ ചിത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ദിലീപിനെ സംബന്ധിച്ച് അക്കാര്യം ഗൂഗിൾ തന്നെ സമ്മതിച്ചു തരുന്നുണ്ട്.

ഒരു ഓട്ടോറിക്ഷയിൽ ഇരിക്കുന്ന പ്രതീതിയിൽ, ദിലീപ് തന്നെ പറഞ്ഞതാണ് കേട്ടോ, ഗൂഗിൾ ഓട്ടോ ഫിൽ ചെയ്യേണ്ട അവസ്ഥയിലാണ് താരം ഇവിടെ. ഗൂഗിളിന്, അഥവാ പ്രേക്ഷകർക്ക്, ദിലീപിന്റെ പറ്റി അറിയേണ്ട ഒരുപറ്റം ചോദ്യങ്ങളുണ്ട് അല്ലെങ്കിൽ കാര്യങ്ങളുണ്ട്. അതിനു ദിലീപ് തന്നെ മറുപടി നൽകും, ഉറപ്പ്.

അക്കൂട്ടത്തിൽ ഒന്നാണ് ദിലീപിന്റെ ഫോൺ നമ്പർ എന്തെന്നുള്ളത്. ഇല്ല, പറയില്ല, എന്നൊന്നും ദിലീപിന് പിടിവാശിയില്ല. ചോദിച്ചതിന് ഒരു 'നമ്പർ' താരം നൽകുന്നുണ്ട്. ദിലീപിന്റെ 'നമ്പർ' ചുവടെ കാണുന്ന വീഡിയോ അഭിമുഖത്തിൽ കാണാം.First published: November 14, 2019, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading