HOME » NEWS » Film »

സുഡാനി സംവിധായകൻ സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി' പോസ്റ്റർ പുറത്തിറങ്ങി

Catch the new poster of Halal Love Story from Sudani from Nigeria director Zakariya | ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

News18 Malayalam | news18-malayalam
Updated: March 5, 2020, 7:13 PM IST
സുഡാനി സംവിധായകൻ സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി' പോസ്റ്റർ പുറത്തിറങ്ങി
ഹലാൽ ലൗ സ്റ്റോറി
  • Share this:
പപ്പായ സിനിമാസിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിച്ച് സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഹലാൽ ലൗ സ്റ്റോറി'.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുഹ്സിൻ പരാരി, സക്കറിയ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്ന് സംഗീതവും, ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്‌സ് സേവിയറാണു. കോറൈറ്റർ - ആഷിഫ് കക്കോടി. കോ പ്രോഡ്യൂസർസ് - സക്കറിയ, മുഹ്സിൻ പരാരി, സൈജു ശ്രീദ്ധരൻ, അജയ് മേനോൻ.

First published: March 5, 2020, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories