താരങ്ങൾ റെഡി, ഇനി (ക്രിക്കറ്റ്) കളി തുടങ്ങാം

മത്സരം കൊച്ചിയിൽ

news18india
Updated: March 4, 2019, 7:08 PM IST
താരങ്ങൾ റെഡി, ഇനി (ക്രിക്കറ്റ്) കളി തുടങ്ങാം
cricket
  • Share this:
കൊച്ചി: വെള്ളിത്തിര സെലിബ്രിറ്റി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ സീസൺ 2  മത്സരങ്ങൾക്കു മാർച്ച് അഞ്ചിന് കൊച്ചിയിൽ തുടക്കമാവും. ടൂർണമെന്റിന്റെ ഉത്ഘാടനം മാർച്ച്‌ 5 രാവിലെ 11 മണിക്ക്‌  കളമശ്ശേരി സെന്റ്‌.പോൾസ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ 'ഒരു അഡാർ ലവ്' താരം റോഷൻ നിർവഹിക്കും.മാർച്ച്‌ 5, 6, 7, 8, 11,12 തീയതികളിൽ കളമശ്ശേറി സെന്റ്‌ പോൾസ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ.

Also read: 'ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ' എന്ന് ചോദിച്ച നടി ദേ, ഇതാണ്

ടൂർണ്ണമെന്റിൽ 'വെള്ളിത്തിര മിക്സഡ്‌ ഇലവൻ', മലയാള സിനിമ സംവിധായകരുടെ ക്രിക്കറ്റ്‌ ടീമായ സംവിധായകൻ സജി സുരേന്ദ്രൻ നയിക്കുന്ന 'ഡയറക്ടേഴ്സ്‌  ഇലവൻ', എം.വി. ജിജേഷ്‌ നയിക്കുന്ന സഹ-സംവിധായകരുടെ ടീമായ 'ഡയറക്ടേഴ്സ്‌ എ ഇലവൻ', സംവിധായകൻ അശോക്‌ നായർ നയിക്കുന്ന 'മഹീന്ദ്ര മാസ്റ്റർ ബ്ലാസ്‌റ്റേഴ്സ്‌  ഇലവൻ', മലയാള സിനിമയിലെ മ്യുസിഷ്യന്മാരുടെ ടീമായ, ഗായകൻ പ്രകാശ്‌ ബാബു നയിക്കുന്ന 'കൊച്ചിൻ മ്യൂസിക്‌ ചലഞ്ചേഴ്സ്‌ ഇലവൻ', സുദീപ്‌ കാരാട്ട്‌ നയിക്കുന്ന മലയാള സിനിമാ നിർമ്മാതാക്കളുടേയും, സഹ-നിർമ്മാതാക്കളുടേയും ടീമായ, 'ടീം പ്രൊഡ്യൂസേഴ്സ്‌ ഇലവൻ', പരസ്യ സംവിധായകരുടെ ടീമായ സ്ലീബ വർഗ്ഗീസ്‌ നയിക്കുന്ന 'ഐയാമിയൻസ്‌ ഇലവൻ', പരസ്യ സവിധായകരും മേക്കപ്പ്‌ ആർടിസ്റ്റുകളും ഉൾപ്പെട്ട എബി ജോസഫ്‌ നയിക്കുന്ന 'യുണൈറ്റഡ്‌ ആർട്ടിസ്റ്റ്‌ ക്ലബ്‌ ഇലവൻ',നൃത്ത സംവിധായകരുടെ ടീമായ മനീഷ്‌ നയിക്കുന്ന 'കേരള ഡാൻസ്‌ മാസ്‌റ്റേഴ്സ്‌' ഇലവൻ, നിസാം അലി നയിക്കുന്ന 'ടെലിവിഷൻ ടൈഗേഴ്സ്‌ ഇലവൻ', ഷാനു നയിക്കുന്ന 'ആക്ഷൻ ഹീറോസ്‌ ഇലവൻ', പ്രിൻസ്‌ ഗ്ലരിയൻസ്‌ നയിക്കുന്ന 'മില്ലേനിയം സ്റ്റാർസ്‌ ഇലവൻ', സുജിത്ത്‌ ഗോവിന്ദൻ  നയിക്കുന്ന ഓൺലൈൻ സിനിമ പ്രമോഷൻസ്‌ ടീമായ 'ഓൺലൈൻ ഫൈറ്റ്‌ റൈഡേഴ്സ്‌ ഇലവൻ', ബിമൽ പങ്കജ്‌ നയിക്കുന്ന മ്യൂസീഷ്യൻസ്‌ ടീമായ മെലഡി ഹീറോസ്‌, വെള്ളിത്തിരയുടെ തന്നെ ടീമായ 'വെള്ളിത്തിര ബീ ഇലവൻ' തുടങ്ങി പതിനഞ്ച്‌ ടീമുകൾ മത്സരിക്കുന്നു.

'വെള്ളിത്തിര' സിനിമ വാട്സപ്പ്‌ ഗ്രൂപ്പിന്റെ ക്രിക്കറ്റ്‌ ടീമായ മിക്സഡ്‌ ഇലവന്റെ ആഭിമുഖ്യത്തിൽ നടനും, നിർമ്മാതാവും, മലയാള സിനിമ താര സംഘടനയായ 'അമ്മ' നിർവ്വാഹക സമിതി അംഗവുമായ ഉണ്ണി ശിവപാലിന്റെ നേതൃത്വത്തിൽ സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീമുകൾക്കിടയിൽ നടത്തുന്ന ടുർണമെന്റിന്റെ ഫൈനൽ മത്സരം മാർച്ച്‌ 12ന്  ഉച്ചകഴിഞ്ഞു 2.30നാണ്.

First published: March 4, 2019, 7:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading