• HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് ഫ്ലെക്സ് വച്ച യുവാവിന് അവസരം നൽകാമെന്ന് സംവിധായകൻ

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് ഫ്ലെക്സ് വച്ച യുവാവിന് അവസരം നൽകാമെന്ന് സംവിധായകൻ

തൃപ്പൂണിത്തുറയിൽ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട് എന്ന് ഫ്ലെക്സ് ബോർഡ് വച്ച യുവാവിന്റെ കാര്യം വാർത്തയായിരുന്നു

  • Last Updated :
  • Share this:
    തനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ് തൃപ്പൂണിത്തുറയിൽ ഫ്ലെക്സ് ബോർഡ് വച്ച യുവാവിന്റെ കാര്യം വാർത്തയായിരുന്നു. ശരത് പനച്ചിക്കാട് എന്ന യുവാവാണ് വാർത്തകളിൽ ഇടം നേടിയത്, ചാൻസ് ചോദിച്ചു മടുത്ത ശേഷമാണ് ഇദ്ദേഹം ഇങ്ങനെയൊരു രീതി അവലംബിച്ചത്. ഇദ്ദേഹത്തിന് അഭിനയിക്കാൻ അവസരം നൽകാമെന്ന് പുതിയ ചിത്രമായ 'ക്‌ളാസ് റൂമിന്റെ' (Classroom) സംവിധായകൻ ഷംസുദീൻ. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് ഫ്ലെക്സ് വച്ച ശരത്തിന് ഈ സിനിമയിൽ അവസരം നൽകുമെന്ന് സംവിധായകൻ ഷംസുദീൻ പറഞ്ഞു.

    പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ ഷംസുദീൻ തുറയൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക്ലാസ്സ്‌ റൂം' എന്ന സിനിമയുടെ പൂജ അങ്കമാലി സുരഭി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആൾ സ്മൈൽ ഡ്രീംസ് മൂവീസ്, ഇനോവേറ്റീവ് ഫിലിം അസോസിയേഷൻ എന്നിവയുടെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ചലച്ചിത്ര താരം ബിജുകുട്ടൻ, റസാഖ്, കലാഭവൻ രവീന്ദ്രൻ, അലക്സ്‌, ക്ലാസ്സ്‌ റൂം നായിക വിഷ്ണുപ്രിയ, ഷബീൽ ഷാജഹാൻ, നജുമുദീൻ എന്നിവർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

    നിതിൻ മാനന്തവാടി, രാജേഷ്, ഫരിഷ്മ, ജോഷി, വിഗസ്റ്റ്ൻ, സന്തോഷ്‌ നയനമൃതം, മിമിക്രി ആർട്ടിസ്റ്റ് അഭിലാഷ് അട്ടായം, ഫരിഷ്മ, സുമേഷ് മുവാറ്റുപുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

    ഷാജി മുട്ടടിക്കര തിരക്കഥയും സംഭാഷണവും എഴുതുന്നു. ഷാജഹാൻ എം.കെ. ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ക്രീയേറ്റിവ് ഹെഡ്- ഷാ അഴിക്കോട്, വസ്ത്രാലങ്കാരം- സതീഷ്, മേക്കപ്പ്- സുമിത്ര കോഴിക്കോട്, ചീഫ് അസോസിയേറ്റ് ഷബീൽ, പ്രൊഡക്ഷൻ കൺട്രോളർ- മഹേഷ്‌, പി.ആർ.ഒ. - എ.എസ്. ദിനേശ്.

    Summary: Upcoming Malayalam movie Classroom is offering an opportunity to Sarath Panachikkad, who put up a huge hoarding of himself asking for a chance in Malayalam cinema. Director of the film Classroom has made an announcement that he is ready to cast him in the film, which is an outing of newcomers
    Published by:user_57
    First published: