വടപളനി വെണ്ണയ്ക്കട്ടി; കേരളത്തിൽ വേരുകളുള്ള ചന്ദ്രിക രവിയുടെ തമിഴ് ഗാനത്തിന്റെ പ്രോമോ പുറത്ത്

Chandrika Ravi movie Un Kadhal Irundhal song promo | സിൽക്ക് സ്മിതയുമായുള്ള രൂപസാദൃശ്യം ചന്ദ്രികക്ക് തമിഴ്നാട്ടിൽ 'മോഡേൺ സിൽക്ക് സ്മിത' എന്ന വിളിപ്പേര് നൽകിയിട്ടുണ്ട്

news18-malayalam
Updated: October 5, 2019, 12:08 PM IST
വടപളനി വെണ്ണയ്ക്കട്ടി; കേരളത്തിൽ വേരുകളുള്ള ചന്ദ്രിക രവിയുടെ തമിഴ് ഗാനത്തിന്റെ പ്രോമോ പുറത്ത്
ചന്ദ്രിക രവി
  • Share this:
'ഉൻ കാതൽ ഇരുന്താൽ' എന്ന തമിഴ് ചിത്രത്തിന്റെ 'വടപളനി വെണ്ണയ്ക്കട്ടി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രോമോ പുറത്തിറങ്ങി. ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് നടി ചന്ദ്രിക രവിയാണ്. പ്രഭാകരൻ അമുദൻ രചിച്ച്, എം.എ. ബാബ്ജി ഈണമിട്ട്, ആന്റണി ദാസൻ പാടിയ ഗാനമാണിത്.

ഓസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന ചന്ദ്രിക രവി കേരളത്തിൽ വേരുകളുള്ള വ്യക്തിയാണ്. ചന്ദ്രികയുടെ അച്ഛൻ രവി ശ്രീധരൻ മലയാളിയും അമ്മ മല്ലിക രവി തമിഴ്നാട്ടുകാരിയുമാണ്. ഇരുട്ട്അറയിലെ മൊറട്ടുകുത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ചന്ദ്രിക. സിൽക്ക് സ്മിതയുമായുള്ള രൂപസാദൃശ്യം ചന്ദ്രികക്ക് തമിഴ്നാട്ടിൽ 'മോഡേൺ സിൽക്ക് സ്മിത' എന്ന വിളിപ്പേര് നൽകിയിട്ടുണ്ട്. മോഡലിംഗ് രംഗത്തും ചന്ദ്രിക സജീവമാണ്.

ഹാഷിം മരയ്ക്കാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. മലയാളികളായ മഖ്‌ബൂൽ സൽമാൻ, റിയാസ് ഖാൻ എന്നിവരെക്കൂടാതെ ഹർഷിക പൂനച്ച, കസ്തുരി, സോന, ഗായത്രി, ജെൻസൺ ആലപ്പാട് എന്നിവരും മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading