ദിലീപ് നായകനാവുന്ന അടുത്ത ചിത്രം ശുഭരാത്രിയിലെ ആദ്യ വിശേഷങ്ങൾ ഇതാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രൊമോ വീഡിയോയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. ദിലീപിനൊപ്പം നായികയായി അനു സിതാര വേഷമിടുന്ന ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററിൽ എത്താൻ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. 'അയാൾ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രം സംവിധാനം ചെയ്തത് വ്യാസനാണ്.
സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, വിജയ് ബാബു, നെടുമുടി വേണു, ഇന്ദ്രൻസ്, സായ് കുമാർ, നാദിർഷ, ഹരീഷ് പേരടി, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രഹാം, ശോഭ മോഹൻ, കെ.പി.എ.സി ലളിത, മണികണ്ഠൻ തുടങ്ങിയവർ വേഷമിടുന്നു.
ജാക്ക് ഡാനിയേൽ, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.