Character look of Kalyani Priyadarshan in Thallumala is here | ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'തല്ലുമാല'
'തല്ലുമാല'യില്‍ കല്യാണി പ്രിയദർശൻ (Kalyani Priyadarshan) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' (Thallumala) എന്ന ചിത്രത്തിലെ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കളര്‍ഫുള്‍ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസായത്. 'ബീ ലൈക്ക് ബീപാത്തു!' എന്നാണ് ടാഗ്ലൈൻ.
'അനുരാഗ കരിക്കിന്‍വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'.
ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവർ ചേര്‍ന്ന് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്ഡ്മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Also read: നിഗൂഢതകളും സംസശയങ്ങളും ജനിപ്പിച്ച് 'ട്വല്‍ത്ത് മാൻ' ടീസർ
മോഹന്‍ലാല്‍ (Mohanlal) -ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍ (12th Man). ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഏറെ നിഗൂഢതകളും സംസശയങ്ങളും ജനിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രം കൂടിയാണ് ഇത്.
ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഉണ്ണി മുകുന്ദന്, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Summary: New look of Kalyani Priyadarshan is the latest talk of the tinsel town. She dons a colourful attire and looks bold and beautiful. The movie has actor Tovino Thomas playing the male lead. The movie marks the third outing of Khalid Rahman as director after Anuraga Karikkinvellam and Unda
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.