RRR | ഭീം ആയി എൻ.ടി.ആർ; രാജമൗലി ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി

Character look of NTR from RRR movie is out | ബാഹുബലിയെയും വെല്ലുമോ? തീപാറുന്ന ടീസറുമായി ബാഹുബലി സംവിധായകൻ രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായക കഥാപാത്രം

News18 Malayalam | news18-malayalam
Updated: October 22, 2020, 12:03 PM IST
RRR | ഭീം ആയി എൻ.ടി.ആർ; രാജമൗലി ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി
കൊമരം ഭീമായി എൻ.ടി.ആർ.
  • Share this:
കൊമരം ഭീം ആയി എൻ.ടി.ആർ. വേഷമിടുന്ന ചിത്രം RRRലെ ലുക്ക് പുറത്തിറങ്ങി. വളരെ വ്യത്യസ്തവും അതേസമയം ശക്തവുമായ കഥാപാത്രമാണ് ഇതെന്നാണ് ലുക്ക് കണ്ടവരുടെ അഭിപ്രായം. കോവിഡ് പ്രതിസന്ധിക്കു ശേഷം ഒക്ടോബർ ആദ്യവാരമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. കഥാപാത്രത്തിന്റെ ലുക്ക് അടങ്ങിയ ടീസറാണ് പുറത്തിറങ്ങിയത്.

2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ബാഹുബലി സംവിധായകൻ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് RRR. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് നായകൻ രാംചരൺ വേഷമിടുക.

"ഇടവേളയൽപ്പം നീണ്ടു പോയി. പക്ഷെ അതെല്ലാം സിനിമയെ മെച്ചമാക്കാൻ ഉപകരിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എവിടെ നിശ്ചലമായോ, അവിടെ നിന്നും ആരംഭിക്കാൻ ഞങ്ങളുടെ മുഴുവൻ ക്രൂവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് മുൻപിൽ സിനിമയെത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി," ഷൂട്ടിംഗ് ആരംഭിച്ചു കൊണ്ട് രാജമൗലി പറഞ്ഞു.

കോമരം ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം.തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിന് വേണ്ടി സ്‌ക്രീനിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരെ മുഖ്യ വേഷങ്ങളിൽ അവതരിപ്പിക്കുന്നു. നവംബർ മാസം അളിയാ ഭട്ട് സെറ്റിലെത്തും. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. ചിത്രം 2021 ജനുവരി 8ന് പുറത്തിറക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നത്. പുതിയ തിയതിയെപ്പറ്റി നിലവിൽ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും 2021ൽ തന്നെ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങും.

ജൂലൈ മാസത്തിൽ രാജമൗലിക്കും കുടുംബത്തിനും കോവിഡ് ബാധയേറ്റിരുന്നു. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് സകുടുംബം ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയാണ് ആദ്യം ചെയ്തത്. രാജമൗലിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയുമായിരുന്നു.
Published by: user_57
First published: October 22, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading