• HOME
  • »
  • NEWS
  • »
  • film
  • »
  • Namitha | ജയസൂര്യയുടെ 'ഈശോ' ഡിജിറ്റൽ റിലീസിന്; നമിതയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Namitha | ജയസൂര്യയുടെ 'ഈശോ' ഡിജിറ്റൽ റിലീസിന്; നമിതയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്

ഈശോയിൽ നമിത

ഈശോയിൽ നമിത

  • Share this:
    ജയസൂര്യയെ (Jayasurya) കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' (Eesho) എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. നമിത പ്രമോദ് (Namitha Pramod) അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

    സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ 'ഈശോ' ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. മുമ്പ് പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്.

    "കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്," സംവിധായകൻ നാദിർഷ പറഞ്ഞു.

    ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്
    'ഈശോ'. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

    ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയർന്നുവന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

    വിവാദം കൊഴുക്കുന്നതിനിടെ തിരക്കഥാകൃത്ത് സുനീഷ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. 'ഞാൻ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിർഷിക്ക സംവിധാനം ചെയ്ത 'ഈശോ' എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങൾക്കുള്ള പ്രതികരണമാണീ പോസ്റ്റ്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകൻ നാദിർഷിക്കയ്ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നൽകുന്നു. പിന്നെന്ത് കൊണ്ടാണീ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നേ ഇപ്പോൾ പറയാൻ കഴിയൂ,' എന്നായിരുന്നു പോസ്റ്റിലെ പ്രസക്ത ഭാഗം.

    സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്- ബാദുഷ, നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തലസംഗീതം- ജേക്സ് ബിജോയ്, കല- സുജിത് രാഘവ്,
    മേക്കപ്പ്- പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല-ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍- കുട്ടിക്കാനം, മുണ്ടക്കയം. പി.ആർ.ഒ.- എ.എസ്. ദിനേശ്.
    Published by:user_57
    First published: