• HOME
  • »
  • NEWS
  • »
  • film
  • »
  • Ini Utharam | അപർണ ബാലമുരളി കേന്ദ്രകഥാപാത്രമാവുന്ന 'ഇനി ഉത്തരം' സിനിമയിൽ സിദ്ധാർഥ് മേനോൻ; ക്യാരക്ടർ പോസ്റ്റർ

Ini Utharam | അപർണ ബാലമുരളി കേന്ദ്രകഥാപാത്രമാവുന്ന 'ഇനി ഉത്തരം' സിനിമയിൽ സിദ്ധാർഥ് മേനോൻ; ക്യാരക്ടർ പോസ്റ്റർ

അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് അവതരിപ്പിക്കുന്നത്

സിദ്ധാർഥ്

സിദ്ധാർഥ്

  • Last Updated :
  • Share this:
    അപർണ ബാലമുരളി (Aparna Balamurali) പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' (Ini Utharam) എന്ന സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തു. സിദ്ധാർത്ഥ് മേനോന്റെ (Siddharth Menon) പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് അവതരിപ്പിക്കുന്നത്.

    സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

    എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ- ജിതിൻ ഡി.കെ., പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ, കല- അരുൺ മോഹനൻ, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- ജെഫിൻ ബിജോയ്, പരസ്യകല- ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്- എച്ച് ടു ഓ സ്പെൽ, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്.




    Also read: എന്തു നാടാ ഉവ്വേ.. എന്ന ചോദ്യവുമായി മഞ്ജു വാര്യർ, സൗബിൻ ചിത്രം 'വെള്ളരിപ്പട്ടണത്തിലെ' ഗാനം

    മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'വെള്ളരിപട്ടണ'ണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'എന്തു നാടാ ഉവ്വേ...' എന്നു തുടങ്ങുന്ന ഗാനം കീർത്തി സുരേഷ്, നിഖില വിമല്‍, കല്യാണി പ്രിയദര്‍ശന്‍, ഗായത്രി ശങ്കർ, അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, നസ്ലന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

    'കാശ്, പണം...' 'കാകിത കപ്പല്‍' 'സന്ദനത്ത കര്‍ച്ചി താടാ..' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായ തമിഴ് ഗായകന്‍ ഗാനബാലയാണ് ആലാപനം. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീത സംവിധായകന്‍. രാഷ്ട്രീയ ആക്ഷേപഹാസ്യം പശ്ചാത്തലമാകുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്.

    ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.
    Published by:user_57
    First published: