• HOME
  • »
  • NEWS
  • »
  • film
  • »
  • Peace | എസ്.ഐ. ഡിക്സൺ ആയി അനിൽ നെടുമങ്ങാട്, ജോജു ജോർജ് കാർലോസ്; 'പീസ്' സിനിമയിലെ കഥാപാത്രങ്ങൾ

Peace | എസ്.ഐ. ഡിക്സൺ ആയി അനിൽ നെടുമങ്ങാട്, ജോജു ജോർജ് കാർലോസ്; 'പീസ്' സിനിമയിലെ കഥാപാത്രങ്ങൾ

അനിൽ നെടുമങ്ങാട് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രമാണ് 'പീസ്'

  • Last Updated :
  • Share this:
    ഓഗസ്റ്റ് 19 ന് റിലീസ് ചെയ്യുന്ന 'പീസ്‌' എന്ന ചിത്രത്തിൽ നിന്നുള്ള അനിൽ നെടുമങ്ങാട് (Anil Nedumangad), ജോജു ജോർജ് (Joju George) കഥാപാത്രങ്ങളുടെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. അനിൽ നെടുമങ്ങാട് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രമാണ് 'പീസ്' (Peace). എസ്.ഐ. ഡിക്സൺ എന്ന കഥാപാത്രമായി തിരശ്ശീലയയിലെത്തുകയാണ് അനിൽ നെടുമങ്ങാട്. ചിത്രത്തിൽ തന്മയത്തത്തോടെ കൈകാര്യം ചെയ്ത ഈ കഥാപാത്രം വളരെ പുതുമയുള്ള ഒരു പോലീസ് വേഷമാകുമെന്നു അണിയറക്കാർ പറയുന്നു.




    കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ കഥാപാത്രമായാണ് ജോജു ചിത്രത്തിലെത്തുന്നത്. നർമ്മത്തിൽ പൊതിഞ്ഞ വേഷമാണ് എന്നത് പ്രമോ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയർ മൂവിയാണ്‌ പീസ്. കാർലോസിന്റെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.




    തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജോജു ജോർജിന് പുറമെ സിദ്ധിഖ്, അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്ത കൃഷ്ണൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം., സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്‌, ഡിസൈൻസ്‌: അമൽ ജോസ്‌.

    Summary: Character teasers of Anil Nedumangad and Joju George have appeared from the movie Peace, releasing on August 19. The film was the last of Anil Nedumangad before his death. He plays the character of a cop whereas Joju George appears in the role of a food delivery agent
    Published by:user_57
    First published: