നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിച്ച മുത്തശ്ശൻ; കെ.ടി.എസ്. പടന്നയിൽ കഥാപാത്രങ്ങളിലൂടെ

  പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിച്ച മുത്തശ്ശൻ; കെ.ടി.എസ്. പടന്നയിൽ കഥാപാത്രങ്ങളിലൂടെ

  'ചിക്കൻ നല്ല മുറ്റാ' എന്ന ഡയലോഗ് മാത്രം മതി ഈ മുത്തശ്ശനെ മലയാള സിനിമയ്ക്ക് ഓർക്കാൻ

  കെ.ടി.എസ്. പടന്നയിൽ

  കെ.ടി.എസ്. പടന്നയിൽ

  • Share this:
   കൊച്ചുപടന്നയിൽ സുബ്രമണ്യൻ എന്ന് പറഞ്ഞാൽ ആളെ അത്രകണ്ട് മനസ്സിലായേക്കില്ല, കെ.ടി.എസ്. പടന്നയിൽ എന്ന പേരാണ് കൂടുതൽ പേർക്കും അറിയുക. അതിലുമുപരി, മലയാള സിനിമയിൽ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന മുത്തശ്ശനെ അറിയാത്തവരായി ആരുണ്ടാവും?

   'ചിക്കൻ നല്ല മുറ്റാ' എന്ന ഡയലോഗ് മാത്രം മതി ഈ മുത്തശ്ശനെ മലയാള സിനിമയ്ക്ക് ഓർക്കാൻ. കുടുംബവുമായി കഴിയുന്ന മുതിർന്ന കൊച്ചുമക്കളെക്കാളും മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്ന സിനിമാ ആരാധകനായ മുത്തശ്ശനെ അവതരിപ്പിച്ച 'ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം' എന്ന ചിത്രത്തിലെ കാരണവർ വേഷം കെ.ടി.എസ്സിന്റെ സിനിമാ ജീവിതത്തിലെ നാഴികൾക്കല്ലായി മാറിയ കഥാപാത്രമാണ്.

   വാർദ്ധക്യത്തിലേക്ക് കടന്ന മക്കളുടെ അച്ഛനായി അഭിനയിക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. അതുകൊണ്ടു തന്നെ മുത്തശ്ശൻ മാത്രമല്ല, മുതുമുത്തശ്ശനായും അഭിനയിക്കാൻ അദ്ദേഹം മടി കാട്ടിയില്ല. നാടകത്തിൽ നിന്നും സിനിമയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രായം 60 വയസ്സായിരുന്നു. ഒരുപക്ഷെ അതുതന്നെയായിരിക്കും അത്തരം വേഷങ്ങൾക്ക് അദ്ദേഹത്തിന് നറുക്കു വീണതും. 'നാടകം ദൃശ്യകലയാണ്, അതു ചെയ്യാനൊരു സുഖമാണ്' എന്നാണ് കെ.ടി.എസ്. പറഞ്ഞിട്ടുള്ളത്. 50 വർഷം താൻ നാടകം കളിച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

   'അനിയൻ ബാവ ചേട്ടൻ ബാവ' എന്ന ജയറാം- രാജസേനൻ ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം.

   'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം' പോലെത്തന്നെ മുതുമുത്തച്ഛന്റെ വേഷം ചെയ്ത ചിത്രമാണ് 'ആദ്യത്തെ കണ്മണി'. ഈ സിനിമയിൽ അദ്ദേഹം കെ.പി.എ.സി. ലളിതയുടെ അച്ഛനും ജനാർദ്ദനന്റെ അമ്മായിഅച്ഛനുമായാണ് വേഷമിട്ടത്. ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, ജയറാം എന്നിവരുടെ മുത്തച്ഛനായപ്പോൾ, മൂവരുടെയും മക്കൾ അടങ്ങുന്ന തലമുറയും സിനിമയിൽ കഥാപാത്രങ്ങളായിരുന്നു.   'വാമനപുരം ബസ് റൂട്ട്' സിനിമയിൽ ജഗതി ശ്രീകുമാറിന്റെ അച്ഛനായും ലക്ഷ്മി ഗോപാലസ്വാമിയുടെ മുത്തശ്ശനായും അഭിനയിച്ചു.

   ഇതിൽ നിന്നെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കിയ ഒരു കഥാപാത്രമായിരുന്നു 'കഥാനായകൻ' സിനിമയിലെ വേഷം. ഒരു വലിയ തറവാട്ടിലെ 'സംബന്ധക്കാരന്മാരിൽ' ഒരാളായ, എന്ത് ചോദിച്ചാലും 'ഉവ്വ്' എന്ന് മാത്രം ഉത്തരം നൽകുന്ന കോന്തുണ്ണി നായർ, ആ സിനിമയിലെ തന്നെ വേറിട്ട കഥാപാത്രമാണ്.

   സിനിമാ നടനായപ്പോഴും നാട്ടിലെ പെട്ടിക്കട നടത്തുന്നതിൽ ആദ്ദേഹം ശ്രദ്ധ നൽകി. 'ലാഫിംഗ് അപാർട്മെന്റ് ഇൻ ഗിരിനഗർ' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

   Summary: A stroll through the major characters played by actor KTS Padannayil in a film career started at the age of 60. He is known for playing elderly characters that often makes a huge laugh riot. He holds the credit for playing the roles of grandfather and great grandfather in cinema
   Published by:user_57
   First published:
   )}