• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഹനനെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ടോ ?

news18
Updated: July 27, 2018, 10:25 PM IST
ഹനനെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ടോ ?
news18
Updated: July 27, 2018, 10:25 PM IST
കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തി ശ്രദ്ധനേടിയ  പെൺകുട്ടിയാണ് ഇപ്പോൾ ചർച്ച വിഷയം. അതിജീവനത്തിന്റെ ഭാഗമായി മീൻവിൽപ്പനയടക്കം നിരവധി തൊഴിലുകൾ ചെയ്യേണ്ടി വന്ന ഹനൻ പെട്ടെന്നാണ് തേപ്പുകാരിയും കള്ളിയുമൊക്കെയായത്. ഹനൻ നല്ല വസ്ത്രങ്ങൾ ധരിച്ചതും, മോതിരം അണിഞ്ഞതുമൊക്കെയാണ് പലരെയും ചൊടിപ്പിച്ചത്. 21 വയസുള്ള പെൺകുട്ടിയുടെ അതിരുകടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണത്.

ഹനന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ തോന്നിയേക്കം. സത്യമാണ്,നിരവധി ഹനൻമാരെ ഇതിനുമുമ്പ് വെള്ളിത്തിരയില്‍ നമ്മൾ കണ്ടിട്ടുണ്ട്. പ്രിയതാരങ്ങൾ 'ഹനന്‍മാരായി' വെള്ളിത്തിരയിലെത്തിയപ്പോൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച മലയാളികളിൽ ചിലര്‍ തന്നെണ് ജീവിതത്തില്‍ പോരാടുന്ന ഹനനെ കല്ലെറിയുന്നത്. വെള്ളിത്തിരയിലെത്തിയ ഹനൻമാർ നല്ല വസ്ത്രം ധരിച്ചതും ആഡംബരമായി തന്നെ ജീവിച്ചതും ഒരു കുറ്റമായിരുന്നില്ല.

ശ്യാം, ശിവ(നമ്മള്‍), പ്രിയംവദ( കസ്തൂരിമാൻ), ഭാവന( വീണ്ടും ചില വീട്ടുകാര്യങ്ങൾ),അഡ്വ. മോഹനചന്ദ്ര പൊതുവാൾ(തൂവൽക്കൊട്ടാരം), അനു( സൺഡേ ഹോളിഡേ)സത്യഭാമ(നിവേദ്യം), കമല (ഇന്നത്തെ ചിന്താ വിഷയം) ഇവരെല്ലാം ഹനാനു മുമ്പെ വെള്ളിത്തിരയിലെത്തി പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു.നമ്മൾ
കോളേജ് പശ്ചാത്തലത്തിൽ 2002ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജിഷ്ണു, സിദ്ധാർഥ്, രേണുക മേനോൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ജിഷ്ണുവും സിദ്ധാർഥും അവതരിപ്പിച്ച ശിവ, ശ്യാം എന്നിവരുടെ ജീവിതം ഹനന്റേതുമായി ഏറെ അടുത്തുനിൽക്കുന്നു. കോളേജിൽ അടിച്ച് പൊളിച്ച് വളരെ ആഡംബരത്തോടെ എത്തുന്നവരായിരുന്നു ശ്യാമും ശിവയും. എന്നാൽ രാത്രികാലങ്ങളിൽ പണിയെടുത്താണ് ഇവർ ഇതിനുള്ള പണം സമ്പാദിച്ചിരുന്നതെന്ന് അടുത്ത സുഹൃത്തിനു മാത്രമാണ് അറിയാവുന്നത്.


Loading...

കസ്തൂരിമാൻ 
2003ൽ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രത്തിൽ മീര ജാസ്മിൻ ആയിരുന്നു നായിക. ഹനനോട് ഏറെ സാമിപ്യമുള്ള കഥാപാത്രമാണ് ചിത്രത്തിൽ മീര അവതരിപ്പിച്ച പ്രിയംവദ എന്നകഥാപാത്രം. പഠിക്കുന്നതിന് പണം കണ്ടെത്തുന്നതിനായി വീട്ടു ജോലി ചെയ്തിരുന്നു പ്രിയ. എങ്കിലും നല്ല വസ്ത്രങ്ങള്‍ ധരിച്ച് മറ്റ് കുട്ടികളെപ്പോലെ തന്നെയായിരുന്നു പ്രിയ കോളേജിലെത്തിയിരുന്നത്.വീണ്ടും ചില വീട്ടുകാര്യങ്ങൾ 
1999ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത  ചിത്രത്തിൽ സംയുക്ത വർമ അവതരിപ്പിച്ച ഭാവന എന്ന കഥാപാത്രം ജീവിക്കാനും അമ്മയുടെ ചികിത്സയ്ക്കുമായി വീടുകൾ തോറും സാധനങ്ങൾ വിൽക്കാൻ നടക്കുന്നു. പണത്തിന് അത്യാവശ്യമുള്ളതിനാൽ ഭാവന ജയറാം അവതരിപ്പിച്ച റോയ് എന്ന കഥാപാത്രത്തിന്റെ നാടകത്തിൽ നായികയാകുന്നുമുണ്ട്.തൂവൽ കൊട്ടാരം 
1996ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമാണ് തൂവൽ കൊട്ടാരം. ജയറാം നായകനായ ചിത്രത്തിൽ സുകന്യയായിരുന്നു നായിക. ചിത്രത്തിൽ ജയറാം അവതരിപ്പിച്ച അഡ്വക്കേറ്റ് മോഹനചന്ദ്ര പൊതുവാൾ എന്ന കഥാപാത്രം ജീവിക്കാനായി പ്ലംബർ, ഇലക്ട്രീഷ്യൻ, പാചകക്കാരൻ, ഡ്രൈവർ, ചെണ്ടക്കാരൻ തുടങ്ങിയ ജോലികൾ ചെയ്യുന്നുണ്ട്.നിവേദ്യം
ചിത്രത്തിൽ ഭാമ അവതരിപ്പിച്ച സത്യ ഭാമ എന്ന കഥാപാത്രം ജീവിതം മുന്നോട്ട് കൊണ്ടു പോകാനും പഠിക്കാനും വേണ്ടി പപ്പടം കച്ചവടം നടത്തിയിരുന്നു. ഭാമയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. 2007ൽ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രമാണ്.ഇന്നത്തെ ചിന്താ വിഷയം‌

മീര ജാസ്മിൻ അവതരിപ്പിച്ച കമല എന്ന കഥാപാത്രം ജീവിക്കാനായി പല ജോലികളും ചെയ്യാൻ തയ്യാറായ ഒരാളാണ്. 2008ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമാണ്സൺഡേ ഹോളിഡേ
2017ൽ പുറത്തിറങ്ങിയ ജിസ് ജോയി സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയായിരുന്നു നായിക. അപർണ അവതരിപ്പിച്ച അനു എന്ന കഥാപാത്രം ഹനനെപ്പോലെ പഠിക്കാനും ജീവിക്കാനുമായി ജോലി ചെയ്യുന്നുണ്ട്. എംബിബിഎസിന് പഠിക്കുന്ന അനു പഠന ചെലവുകൾ കണ്ടെത്തുന്നതിനായി വീടുകൾതോറും നടന്ന് ചെരുപ്പ് വിൽപ്പന നടത്തിയിരുന്നു.
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...