• HOME
  • »
  • NEWS
  • »
  • film
  • »
  • ചാർമിക്ക് വിവാഹം കഴിക്കണം, കൂട്ടുകാരി തൃഷയെ!

ചാർമിക്ക് വിവാഹം കഴിക്കണം, കൂട്ടുകാരി തൃഷയെ!

Charmy Kaur proposes Trisha Krishnan in a quirky tweet |

തൃഷയും ചാർമിയും

തൃഷയും ചാർമിയും

  • Share this:
    കാട്ടു ചെമ്പകത്തിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് മുംബൈ താരം ചാർമി കൗർ. മലയാളത്തിൽ എത്തുന്നതിനും മുൻപ് തന്നെ മലയാളികൾ ഇഷ്ടപ്പെട്ട മറ്റൊരു താരമാണ് തൃഷ. ഇന്ന് തൃഷയുടെ പിറന്നാളാണ്. ജന്മദിനാശംസകളുമായി കൂട്ടുകാരി ചാർമിയിട്ട പോസ്റ്റാണ് ഇവിടെ വിഷയം. സംഗതി ഇത്രയേ ഉള്ളൂ. ചാർമിക്ക് വിവാഹം കഴിക്കണം. മറ്റാരെയുമല്ല തൃഷയെ തന്നെ. തൃഷ കെട്ടിപ്പിടിച്ചു മുത്തം നൽകുന്ന ചിത്രത്തോടൊപ്പമാണ് ചാർമിയുടെ പോസ്റ്റ്.



    "പ്രിയപ്പെട്ടവളേ, നിന്നെ ഞാൻ ഇന്നും എന്നും സ്നേഹിക്കുന്നു (സ്മൈലി). നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും കാത്തു നിൽപ്പാണ് ഞാൻ (സ്മൈലി). നമുക്ക് വിവാഹം കഴിക്കാം. (സ്മൈലി) (ഇപ്പോൾ അത് നിയമപരമാണല്ലോ)." ചാർമിയുടെ രസകരമായ ട്വീറ്റ് ഇങ്ങനെ.

    കാട്ടുചെമ്പകത്തിലെ സുന്ദരി ഇപ്പോൾ തമിഴിലെയും, തെലുങ്കിലെയും തിരക്കേറിയ താരമാണ്. ഇടയ്ക്ക് ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ വീണ്ടും മുഖം കാണിച്ചു. നിവിൻ പോളി ചിത്രം 'ഹേ ജൂഡി'ലൂടെ തെന്നിന്ത്യൻ താര റാണി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. തൃഷ നായികയായ തമിഴ് ചിത്രം 96 കേരളത്തിലും മികച്ച പ്രതികരണം നേടിയ ചിത്രമാണ്.

    First published: