• HOME
  • »
  • NEWS
  • »
  • film
  • »
  • Film release | ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി', ജാഫർ ഇടുക്കിയുടെ 'കോശിച്ചായന്റെ പറമ്പ്' സിനിമകൾ തിയേറ്ററിലേക്ക്

Film release | ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി', ജാഫർ ഇടുക്കിയുടെ 'കോശിച്ചായന്റെ പറമ്പ്' സിനിമകൾ തിയേറ്ററിലേക്ക്

സെപ്റ്റംബർ 23ന് ചട്ടമ്പി, കോശിച്ചായന്റെ പറമ്പ് സിനിമകൾ തിയേറ്ററുകളിലേക്ക്

ചട്ടമ്പി, കോശിച്ചായന്റെ പറമ്പ്

ചട്ടമ്പി, കോശിച്ചായന്റെ പറമ്പ്

  • Last Updated :
  • Share this:
    സെപ്റ്റംബർ 23ന് ചട്ടമ്പി (Chattambi), കോശിച്ചായന്റെ പറമ്പ് (Koshichayante Parambu) സിനിമകൾ തിയേറ്ററുകളിലേക്ക്. നാൽപ്പതോളം ചിത്രങ്ങളിൽ പല രൂപത്തിലും ഭാവത്തിലും കണ്ട ശ്രീനാഥ് ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തിൽ എത്തുന്ന ചിത്രമാണ് 'ചട്ടമ്പി'. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതിൽ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകൻ.

    1990കളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര ​ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ വികസിക്കുന്നത്. കൂട്ടാർ എന്ന ​ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്പിയാണ് താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ. മുട്ടാറ്റിൽ ജോൺ എന്ന ആ നാട്ടിലെ പണക്കാരന്റെ വലംകൈയാണ് കറിയ. ഒരു ഘട്ടത്തിൽ ജോണിന് പോലും കറിയ ബുദ്ധിമുട്ടായിത്തീരുന്നു. ഇതോടെ ഇരുവരും ശത്രുതയിലാവുകയാണ്.

    പറവയിലെ വില്ലനും , വൈറസിലെ ഡോക്ടർ ആബിദ് റഹ്മാനും, കപ്പേളയിലെ റോയിയും, ട്രാൻസിലെ കുഞ്ഞനും ഹോമിലെ ആന്റണി ഒലിവർ ട്വിസ്റ്റും തുടങ്ങി ഭീഷ്ണപർവ്വത്തിലെ അമിവരെയുള്ള വ്യത്യസ്തമാർന്ന വേഷപ്പകർച്ചകൾ ശ്രീനാഥ് ഭാസിയുടേതായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കറിയ അതിലും മുകളിലായിരിക്കുമെന്നാണ് ചട്ടമ്പിയുടെ അണിയറക്കാർ പറയുന്നത്.

    താൻ ഏറെ മോഹിച്ച ഒരു ജോണറും കഥാപാത്രവുമാണ് ചട്ടമ്പിയും കറിയയുമെന്ന് ശ്രീനാഥ് ഭാസി പറയുന്നു. വളറെ പരുക്കനായ ഒരു കഥാപാത്രമാണ് കറിയ, ഇത്തരം ഒരു കഥാപാത്രം എന്നും എന്റെ സ്വപ്നമായിരുന്നുവെന്നും ഭാസി പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാർത്ഥം ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്... എന്ന ​ഗാനം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫിമെയിൽ കോട്ടയം, ഡാ തടിയ, ​ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഡോൺ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനാഥ്‌ ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ -ജിനു, പി.ആർ.ഒ. - ആതിര ദിൽജിത്. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

    യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' സിനിമയിൽ
    സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

    സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ പി ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വ്വഹിക്കുന്നു.
    എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍ മുഹമ്മദ്, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ഹരിസ്, പരസ്യകല- ഐക്യൂറ, ഓഫീസ് നിര്‍വ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍- സജിത് സത്യന്‍, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.
    Published by:user_57
    First published: