HOME » NEWS » Film » MOVIES CHECK OUT THE FIRST SONG FROM PARVATHY THIRUVOTHU MOVIE VARTHAMANAM

Parvathy Varthamanam | പാര്‍വതി നായികയാവുന്ന വര്‍ത്തമാനത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Check out the first song from Parvathy Thiruvothu movie Varthamanam | മാര്‍ച്ച് 12ന് 'വർത്തമാനം' തിയേറ്ററുകളിൽ എത്തും

News18 Malayalam | news18-malayalam
Updated: February 13, 2021, 8:22 PM IST
Parvathy Varthamanam | പാര്‍വതി നായികയാവുന്ന വര്‍ത്തമാനത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
വർത്തമാനത്തിൽ പാർവതി
  • Share this:
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാർവതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനത്തിലെ' ആദ്യ ഗാനം മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നവ്യ നായര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ഇദ്ദേഹം.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്ര തിരിച്ച വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്.

ക്യാമ്പസ്‌ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സമകാലീന വിഷയങ്ങളെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും മേമ്പൊടിയോടെയാണ് വർത്തമാനം അവതരിപ്പിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ദേശീയ തലത്തില്‍ വരെ ചര്‍ച്ച ആയിരുന്നു. പാർവതി തിരുവോത്ത്‌, റോഷൻ മാത്യു എന്നിവരെ കൂടാതെ സിദ്ധിഖ്, സുധീഷ്, ഡെയ്‌ൻ ഡേവിസ്, നിർമൽ പാലാഴി തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്.

Youtube Video


ഇന്ന് പുറത്തിറങ്ങിയ സിന്ദഹി... എന്ന ആദ്യ ഗാനം പാടിയതും സംഗീതമൊരുക്കിയതും ഹിഷാം അബ്ദുൽ വഹാബാണ്. വരികള്‍ വിശാല്‍ ജോൺസൻ രചിച്ചിരിക്കുന്നു. മറ്റു ഗാനങ്ങള്‍ എഴുതിയത് റഫീഖ് അഹമ്മദ് ആണ്.‌ പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ഹിഷാം അബ്ദുൽ വഹാബ് എന്നിവർ മറ്റു ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നു.

ബിജി ബാൽ ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം അളകപ്പൻ നാരായൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, പ്രൊഡക്ഷൻ കണ്ട്രോൾ ഡിക്സൺ പോടുത്താസ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.  മാര്‍ച്ച് 12ന് 'വർത്തമാനം' തിയേറ്ററുകളിൽ എത്തും. ഫെബ്രുവരി 19 ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് തിയതി.

വർത്തമാനവും വിവാദവും

രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന പേരിൽ സെൻസർ ബോർഡ് തള്ളിയ ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്. കേരളം, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വർത്തമാനം സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ് നേടിയിരുന്നു.

പാർവതി തിരുവോത്തിന്റെ ചിത്രങ്ങൾ

പാർവതി നായികാ വേഷം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം 'ഉയരെ' ആണ്. ആസിഡ് ആക്രമണം നേരിട്ട ഒരു യുവതിയുടെ വേഷമായിരുന്നു കഥാനായികയായ പാർവതി കൈകാര്യം ചെയ്തത്. അതിനു ശേഷം വൈറസ്, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സാഹിത്യകാരൻ ഉറൂബ് രചിച്ച 'രാച്ചിയമ്മ'യെ അടിസ്ഥാനപ്പെടുത്തി അതേ പേരിൽ ഒരുങ്ങുന്ന ചിത്രത്തിലും പാർവതി നായികയാണ്. ഈ ചിത്രം പ്രഖ്യാപിക്കുകയും വളരെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയുമാണ്.
Published by: user_57
First published: February 13, 2021, 8:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories