അച്ഛൻ, മകൾ വേഷത്തിൽ ജോജു ജോർജും (Joju George) അനശ്വര രാജനും (Anaswara Rajan) പ്രധാന വേഷത്തിലെത്തുന്ന 'അവിയൽ' (Avial movie) ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ഈ ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ശരത്താണ്. പാടിയിരിക്കുന്നത് ചിത്രയും ഉണ്ണി മേനോനും. 1980 -90 കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന രീതിയിലാണ് പാട്ടിന്റെ ചിത്രീകരണം.
പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനിലിന്റെതാണ്. 'മങ്കി പെൻ' എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ നായകനാകുന്നു. ചിത്രത്തിൽ ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് 'അവിയൽ' എന്ന ചിത്രത്തിലൂടെ. അതിതീവ്രമായ ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.
നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ തന്നെ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി സമയമെടുത്തതിനാൽ രണ്ടു വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.
സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, തുടങ്ങി നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ.
മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മേഘ മാത്യു. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- അമൽ ചന്ദ്രൻ, കലാ സംവിധാനം- ബംഗ്ലാൻ, സ്റ്റിൽസ്- മോജിൻ, ഡിസൈൻസ്- യെല്ലോ ടൂത്ത്, പി .ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Avial is a Malayalam family drama telling the narrative from the life of a music-loving man through various stages. The movie features Joju George and Anaswara Rajan as father-daughter duo. Check out the latest song from the movie sung by K.S. Chitra and Unni Menon
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Avial movie | കെ.എസ്. ചിത്ര, ഉണ്ണി മേനോൻ; മഞ്ഞിൻ തൂവലുമായി 'അവിയൽ' സിനിമയിലെ ഗാനം
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്