ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഓസ്കർ ചലച്ചിത്ര പുരസ്‌കാരങ്ങൾ (Oscars 2022) അഥവാ 94-ാമത് അക്കാദമി അവാർഡുകൾ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 27 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ രാത്രി 8 മണിക്ക് മെഗാ ഷോ നടക്കും. ഇന്ത്യയിൽ, മാർച്ച് 28 തിങ്കളാഴ്ച രാവിലെ 5.30 മുതൽ ആരാധകർക്ക് ചടങ്ങ് ആസ്വദിക്കാം.
മികച്ച ചിത്രം, മികച്ച അഭിനേതാവ് (പുരുഷൻ), മികച്ച അഭിനേതാവ് (സ്ത്രീ), മികച്ച സംവിധായകൻ എന്നിവയാണ് ഓസ്‌കറിലെ നാല് പ്രധാന വിഭാഗങ്ങൾ. 'ഡ്യൂൺ', 'ദി പവർ ഓഫ് ദി ഡോഗ്' എന്നിവ മികച്ച ചിത്രമായി നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ, 'ബെൽഫാസ്റ്റിന്റെ' സംവിധായകൻ കെന്നത്ത് ബ്രനാഗ് മികച്ച സംവിധായകനുള്ള അവാർഡിന് റുസുകെ ഹമാഗുച്ചി, പോൾ തോമസ് ആൻഡേഴ്സൺ, ജെയ്ൻ കാമ്പ്യൻ, സ്റ്റീവൻ സ്പിൽബെർഗ് എന്നിവർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2022 ലെ ഓസ്കർ നാമനിർദ്ദേശങ്ങളുടെ പട്ടിക പരിശോധിക്കാം:
സംവിധാനം
കെന്നത്ത് ബ്രനാഗ്- ബെൽഫാസ്റ്റ്
റൂസുകെ ഹമാഗുച്ചി- ഡ്രൈവ് മൈ കാർ
പോൾ തോമസ് ആൻഡേഴ്സൺ- ലൈക്കോറൈസ് പിസ്സ
ജെയ്ൻ കാമ്പ്യൻ - ദി പവർ ഓഫ് ദി ഡോഗ്
സ്റ്റീവൻ സ്പിൽബർഗ്- വെസ്റ്റ് സൈഡ് സ്റ്റോറി
മികച്ച ചിത്രത്തിനുള്ള നോമിനികൾ
ബെൽഫസ്റ്റ്
കോട
ഡോണ്ട് ലുക്ക് അപ്പ്
ഡ്രൈവ് മൈ കാർ
ഡ്യൂൺ
കിംഗ് റിച്ചാർഡ്
ലൈക്കോറൈസ് പിസ്സ
നൈറ്റ്മെയർ ആലി
ദി പവർ ഓഫ് ദി ഡോഗ്
വെസ്റ്റ് സൈഡ് സ്റ്റോറി
നോമിനേറ്റ് ചെയ്യപ്പെട്ട പ്രധാന റോളിലെ നടൻ
ഹാവിയർ ബാർഡെം- ബീയിങ് ദി റിക്കാർഡോസ്
ബെനഡിക്ട് കംബർബാച്ച്- ദി പവർ ഓഫ് ദി ഡോഗ്
ആൻഡ്രൂ ഗാർഫീൽഡ്- ടിക്ക്, ടിക്ക്...ബൂം!
വിൽ സ്മിത്ത്- കിംഗ് റിച്ചാർഡ്
ഡെൻസൽ വാഷിംഗ്ടൺ- ദി ട്രാജഡി ഓഫ് മാക്ബത്ത്
നോമിനേറ്റ് ചെയ്യപ്പെട്ട പ്രധാന റോളിലെ നടി
ജെസീക്ക ചാസ്റ്റെയ്ൻ- ദി ഐസ് ഓഫ് ടാമി ഫേ
ഒലിവിയ കോൾമാൻ- ദി ലോസ്റ്റ് ഡോട്ടർ
പെനിലപി ക്രൂസ്- പാരലൽ മദേഴ്‌സ്
നിക്കോൾ കിഡ്മാൻ- ബീയിങ് ദി റിക്കാർഡോസ്
ക്രിസ്റ്റൻ സ്റ്റുവാർട്ട്- സ്പെൻസർ
അതേസമയം, ഏറ്റവും വലിയ പുരസ്‌കാര രാത്രിയുടെ അവതാരകരുടെ പട്ടിക അക്കാദമി ഇതിനകം പ്രഖ്യാപിച്ചു. അതിൽ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റേച്ചൽ സെഗ്ലർ, ഡ്യൂൺ താരങ്ങളായ ജേസൺ മോമോവ, ജോഷ് ബ്രോലിൻ എന്നിവരും ഉൾപ്പെടുന്നു. ഇത് മാത്രമല്ല, യുഫോറിയ താരം ജേക്കബ് എലോർഡിക്കൊപ്പം ജെയ്‌ക്ക് ഗില്ലെൻഹാൽ, ടെന്നീസ് ഇതിഹാസങ്ങൾ, സെറീന, വീനസ് വില്യംസ്, ജെ.കെ.സിമ്മൺസ്, ജിൽ സ്കോട്ട് എന്നിവരും പട്ടികയിലെ പുതിയ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു.
94-ാമത് ഓസ്‌കാർ അവാർഡിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത 276 ചിത്രങ്ങളിൽ മോഹൻലാലിന്റെ 'മരക്കാർ: അറബിക്കടലിന്റെ സിംഹം', സൂര്യയുടെ 'ജയ് ഭീം', എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്റ്റാർ മൂവീസ്, സ്റ്റാർ മൂവീസ് എച്ച്ഡി, സ്റ്റാർ വേൾഡ് എന്നിവയിൽ ആരാധകർക്ക് 2022 ഓസ്‌കർ ആസ്വദിക്കാം. അക്കാദമിയുടെ സോഷ്യൽ മീഡിയ പേജുകൾ അവാർഡുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും എന്നതാണ് ശ്രദ്ധേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.