നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടന്‍ സുര്‍ജിത് ഗോപിനാഥ് നായകൻ; 'ചീള് വാസു' ഒ.ടി.ടി. റിലീസിനെത്തുന്നു

  നടന്‍ സുര്‍ജിത് ഗോപിനാഥ് നായകൻ; 'ചീള് വാസു' ഒ.ടി.ടി. റിലീസിനെത്തുന്നു

  'ബിരിയാണി' സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച നടനാണ് സുർജിത്

  ചീള് വാസു

  ചീള് വാസു

  • Share this:
   നടന്‍ സുര്‍ജിത് ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി
   പ്രിയേഷ് എം. പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ചീള് വാസു' എന്ന ഹ്രസ്വചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി. 'ബിരിയാണി' സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച നടനാണ് സുർജിത്.

   വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിക്കുന്ന പുതിയ ഹ്രസ്വചിത്രമാണ് 'ചീള്‌വാസു'.

   'ചീളുവാസു'വായി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുര്‍ജിത് ഗോപിനാഥിനോടൊപ്പം പ്രിയേഷ് എം. പ്രമോദ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുണ്‍, ഉണ്ണികൃഷ്ണന്‍, അഭിലാഷ്, ബേസില്‍, നജീബ്, സുധിമോന്‍, വിവേക് തുടങ്ങിയവരും അഭിനയിക്കുന്നു.

   നാട്ടിന്‍പുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുഭാഷ് ചിറ്റണ്ട നിർവ്വഹിക്കുന്നു.

   എഡിറ്റിങ്ങ്- നിതിന്‍ പി. സുഭാഷ്, ആര്‍ട്ട്- ടീം വടക്കന്‍, സംഗീതം- ജിഷ്ണു സുനില്‍, സ്റ്റുഡിയോ- ചേതന തൃശ്ശൂര്‍, സൗണ്ട് എന്‍ജിനീയര്‍- റിച്ചാര്‍ഡ്, സംവിധാന സഹായികള്‍- അനുപം, വിവേകാനന്ദന്‍, സുമിന്‍രാജ്, മേക്കപ്പ്- സ്മിത ബൈജു, സ്റ്റില്‍സ്- കിരണ്‍, ഡിസൈന്‍സ്- മാനസ് ക്രീയേറ്റീവ് സ്‌മോക്കേഴ്‌സ്, കളറിംഗ്- ഫെബിന്‍ കബീർ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: SIIMA Awards | സൈമ അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു; മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി

   സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്(SIIMA) പ്രഖ്യാപിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നിശ നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിക്കുന്നത്. 2019 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

   2019ലെ പുരസ്‌കാരങ്ങളില്‍ ലൂസിഫര്‍ എന്ന ചിത്രത്തിലെ അഭനിയത്തിന് മോഹന്‍ലാലിന് മികച്ച നടന്‍ പുരസ്‌കാരം ലഭിച്ചു. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ മികച്ച നടിയായി തെരഞ്ഞെടുത്തു. 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.

   സൈമ അവാര്‍ഡ്‌സ് 2019, പുരസ്‌കാര പട്ടിക

   നടന്‍- മോഹന്‍ലാല്‍ (ലൂസിഫര്‍)
   നടി- മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി, ലൂസിഫര്‍)
   മികച്ച നടന്‍ (ക്രിട്ടിക്‌സ്)- നിവിന്‍ പോളി (മൂത്തോന്‍)
   മികച്ച സിനിമ- ലൂസിഫര്‍
   മികച്ച സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കട്ട്)
   കോമഡി നടന്‍- ബേസില്‍ ജോസഫ് (കെട്ട്യോളാണ് എന്റെ മാലാഖ)
   പ്രതിനായകന്‍- ഷൈന്‍ ടോം ചാക്കോ (ഇഷ്‌ക്)
   സഹനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍)
   സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍)
   പുതുമുഖ നടി- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
   നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ)
   പിന്നണി ഗായകന്‍- കെ എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്‍)
   പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്‍)
   വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി)
   Published by:user_57
   First published:
   )}