ജല്ലിക്കട്ട് എങ്ങനെയുണ്ട്? ഒരു കിളി പറന്നു പോയ പോലെ

Chemban Vinod Jose shares a troll on Jallikattu | പുതിയ ചിത്രം ജല്ലിക്കട്ടിന്റെ ട്രോൾ പങ്കുവച്ച് ചെമ്പൻ വിനോദ് ജോസ്

news18-malayalam
Updated: October 4, 2019, 6:50 PM IST
ജല്ലിക്കട്ട് എങ്ങനെയുണ്ട്? ഒരു കിളി പറന്നു പോയ പോലെ
Chemban Vinod Jose shares a troll on Jallikattu | പുതിയ ചിത്രം ജല്ലിക്കട്ടിന്റെ ട്രോൾ പങ്കുവച്ച് ചെമ്പൻ വിനോദ് ജോസ്
  • Share this:
സ്വന്തം പടത്തിന്റെ ട്രോൾ ഷെയർ ചെയ്യുന്നത് മലയാള സിനിമയിൽ പുതുമയില്ലാത്ത കാര്യമായി മാറിയിരിക്കുന്നു. കൂടാതെ സിനിമയുടെ പ്രചാരണത്തിന് ട്രോൾ ഒരു നിർണ്ണായക ഘടകം ആയി മാറിയിട്ടുമുണ്ട്. അജു വർഗീസാണ് ഈ ട്രെൻഡ് പ്രചരിപ്പിച്ചതും. എന്നാൽ ഇപ്പോൾ പുതിയ ചിത്രം ജല്ലിക്കട്ടിന്റെ ട്രോൾ പങ്കുവച്ച് ചെമ്പൻ വിനോദ് ജോസും ആ പാത പിന്തുടരുകയാണ്.

മണിച്ചിത്രത്താഴിന്റെ ക്ളൈമാക്സിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രവും മോഹൻലാലുമായുള്ള രംഗമാണ് ചെമ്പൻ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രം കാണാൻ വന്ന പ്രേക്ഷകൻ പപ്പുവും, ലിജോ ജോസ് പെല്ലിശ്ശേരി മോഹന്ലാലുമായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. പടം എങ്ങനുണ്ട് എന്ന് സംവിധായകൻ ചോദിക്കുമ്പോൾ, ഒരു കിളിപറന്നു പോയത് പോലെ എന്ന് പ്രേക്ഷകൻ മറുപടി കൊടുക്കുന്നതായാണ് ട്രോൾ അവതരിപ്പിച്ചിരിക്കുന്നത്.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ചിത്രം കേരളത്തിൽ ഒക്ടോബർ 4ന് റിലീസ് ചെയ്തിരിക്കുകയാണ്.First published: October 4, 2019, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading