സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെ ഉറങ്ങിപ്പോയ കുട്ടി നായകൻ തോളത്തേറി സ്റ്റേജിലേക്ക്. മലയാള ചിത്രം ‘മോമോ ഇൻ ദുബായ്’ (Momo in Dubai) ട്രെയ്ലർ ലോഞ്ച് വേളയിലാണ് ഈ വിചിത്ര കാഴ്ച അരങ്ങേറിയത്. ട്രെയ്ലർ പ്രകാശനത്തിന് തൊട്ടുമുൻപായി സിനിമയിലെ ‘മോമോ’യെ അവതാരക സ്റ്റേജിലേക്ക് ക്ഷണിക്കുന്നുണ്ട്. പക്ഷേ പ്രതികരണമില്ല. ഒടുവിൽ സ്റ്റേജിൽ നിന്നും ആൾ അന്വേഷിച്ചു പോകുന്നതും, തോളിൽ കിടന്നുറങ്ങി ‘മോമോ’ പാതിയുറക്കത്തിൽ സ്റ്റേജിൽ വന്നിറങ്ങുകയാണ്.
‘മോമോ’യുടെ വരവിന്റെ വീഡിയോ ചുവടെ കാണാം:
ചിരിമാല തീർത്ത ജോ ആൻഡ് ജോ പ്രൊഡക്ഷൻ ടീമും, ജാനേ മൻ, ജോ ആൻഡ് ജോ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരും വീണ്ടും ഒന്നിക്കുന്ന ഒരു കിഡ്സ് ആന്റ് ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ‘മോമോ ഇൻ ദുബായ്’. അനു സിത്താര, അനീഷ് ജി. മേനോന്, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു.
സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി സിനിമകൾക്ക് ശേഷം സക്കരിയയുടെയും ‘ആയിഷ’ എന്ന ചിത്രത്തിന്റെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയിൽ ഒരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.
നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’ ഫെബ്രുവരി മൂന്നിന് ഐക്കോൺ സിനിമാസ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി. അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു.
ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള, അമീൻ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം, യാക്സൻ & നേഹ എന്നിവര്‍ സംഗീതം പകരുന്നു.
ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍- രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകരന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മോഹൻദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്, കാസ്റ്റിംങ്ങ് ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍- ഗിരീഷ് അത്തോളി, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Child actor of Momo in Dubai falls asleep during trailer launch
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.