നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലൂസിഫറിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കി ചിരഞ്ജീവി

  ലൂസിഫറിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കി ചിരഞ്ജീവി

  അടുത്തതായി ലൂസിഫറിന്റെ തെലുങ്ക് പതിപ്പാവും ചിരഞ്ജീവി ചെയ്യുക എന്നാണ് സൂചന

  chiranjeevi

  chiranjeevi

  • Share this:
   മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കി നടന്‍ ചിരഞ്ജീവി. പുതിയ ചിത്രം സെയ്റാ നരസിംഹ റെഡ്ഢിയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജ് കൂടി പങ്കെടുത്ത ചടങ്ങിലാണ് ഈ വിവരം പുറത്തു വിട്ടത്. അടുത്തതായി ലൂസിഫറിന്റെ തെലുങ്ക് പതിപ്പാവും ചിരഞ്ജീവി ചെയ്യുക എന്നാണ് പ്രതീക്ഷ.

   സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്രകഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്. മഞ്ജു വാര്യരാണ് നായിക.

   സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് സെയ്റാ നരസിംഹ റെഡ്ഡി എന്ന പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ എത്തുന്നുമുണ്ട്. ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്.

   ആക്ഷൻ ഹീറോ ദിലീപ്; തീപാറുന്ന പോരാട്ടവുമായി ജാക്ക് ഡാനിയൽ ടീസർ

   യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.

   മോഹന്‍ലാലിന്റെ ശബ്ദത്തില്‍ 'സെയ്‌റ നരസിംഹ റെഡ്ഡി' ടീസര്‍ പുറത്തിറങ്ങിയിരുന്നു. ചിരഞ്ജീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

   കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭവും കൂടിയാണ് ഈ ചിത്രം.

   തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക.
   First published:
   )}