വഴിയോരങ്ങളിൽ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട മാസ്കുകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക. പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുന്നതൊരു ശീലമാക്കുക. ചിരി സിനിമയുടെ പിന്നണിയിൽ നിന്നും ഇത്തരമൊരു മികച്ച സന്ദേശം ഉൾക്കൊണ്ടു കൊണ്ടാണ് പ്രോമോ വീഡിയോയുടെ വരവ്.
ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവർ നിർമ്മിച്ച് ജോസഫ് പി. കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.
ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഖദ, ഹരികൃഷ്ണൻ, രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവ അഭിനയിക്കുന്നു.
ഛായാഗ്രഹണം: ജിൻസ് വിൽസൺ, എഡിറ്റർ: സൂരജ് ഇ.എസ്, ഗാനങ്ങൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, സംഗീതം:ജാസി ഗിഫ്റ്റ്, പ്രിൻസ് ജോർജ്ജ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chiri movie, Jassie gift, Promo video