മരയ്‌ക്കാറിൽ ചിത്ര, വിനീത് ശ്രീനിവാസൻ, ശ്വേത

news18india
Updated: November 28, 2018, 4:34 PM IST
മരയ്‌ക്കാറിൽ ചിത്ര, വിനീത് ശ്രീനിവാസൻ, ശ്വേത
  • Share this:
മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ തുടങ്ങിയവരുടെ ശബ്ദവും കേൾക്കാം. ചിത്രത്തിനായി ഗാനമാലപിക്കുന്ന ഇവർ സംഗീത സംവിധായകൻ റോണി റാഫേലുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നു കഴിഞ്ഞു. റെക്കോർഡിങ്ങിനു ശേഷമുള്ള ചിത്രങ്ങളാണിവ. ഒന്നിൽ കൂടുതൽ പേർ ചിത്രത്തിനായി സംഗീത വിഭാഗം കൈകാര്യം ചെയ്യുമെന്നാണ് വിവരം.

സായ് പല്ലവിയുടെ തകർപ്പൻ ഡാൻസ്, മാരി 2 റൗഡി ബേബി

കേരളപ്പിറവി ദിനം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രം താരങ്ങളുടെ ദുബായ് സ്റ്റേജ് ഷോയെ തുടർന്ന് ഡിസംബറിലേക്ക് മാറ്റി വച്ചിരുന്നു. വൻ താരനിര മുന്നണിയിലും, പ്രഗത്ഭരുടെ സാന്നിധ്യം പിന്നണിയിലുമുണ്ട്.

മോഹൻലാലിൻറെ കുട്ടിക്കാലം അവതരിപ്പിക്കുന്നതു മകൻ പ്രണവ് മോഹൻലാലാണ്. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നുവെന്നതു മറ്റൊരു പ്രത്യേകത. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്.

First published: November 28, 2018, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading