നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചോക്ലേറ്റ് വീണ്ടും വരുന്നു. രണ്ടാം ഭാഗമല്ല

  ചോക്ലേറ്റ് വീണ്ടും വരുന്നു. രണ്ടാം ഭാഗമല്ല

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   ഒരു പതിറ്റാണ്ടു മുൻപു ക്യാമ്പസ് കഥയും പറഞ്ഞു വന്ന ചോക്ലേറ്റ് ഓർമയില്ലേ? പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ വന്നു കയറുന്ന ഒരാൺതരിയും സഹപാഠികളും കാട്ടികൂട്ടുന്ന രസകരമായ കഥകൾ കയ്യടി നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കപ്പെട്ട ശേഷം മിനി സ്‌ക്രീനിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. ചോക്ലേറ്റ് തിരിച്ചു വരുന്നു. നായകൻ ഉണ്ണി മുകുന്ദൻ. എന്നാൽ ആ പഴയ ചോക്ലേറ്റിന്റെ ബാക്കി നുണയാം എന്നു ചിന്തിക്കേണ്ട. കഥാ തന്തുവിനു എവിടൊക്കെയോ സാമ്യം ഉള്ളതൊഴിച്ചാൽ, ഈ രണ്ടു ചോക്ളേറ്റുകൾക്കും തമ്മിൽ തലക്കെട്ടിൽ മാത്രമാണ് ബന്ധം. പഴയ ചോക്ലേറ്റിനു രംഗ ഭാഷ്യം രചിച്ച സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണു ഇവിടെ തിരക്കഥാകൃത്ത്.   "പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ കടന്നു വരുന്നയാളാണു നായകൻ ഉണ്ണി മുകുന്ദൻ. എന്നാൽ പഠിക്കാനോ, പഠിപ്പിക്കാനോ അല്ല. അവിടെയാണ് കഥയിലെ സസ്പെൻസ്. ആദ്യം ഇറങ്ങിയ ചോക്ളേറ്റിലെ ഒരു കഥാപാത്രം പോലും ഈ ചിത്രത്തിൽ ആവർത്തിക്കെപ്പെടുകയില്ല. ചിത്രത്തിന്റെ പേരിനുള്ള അവകാശം നിർമ്മാതാവിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഒരു മുഴുനീള ക്യാമ്പസ് ചിത്രമാകും ചോക്ലേറ്റ്," തിരക്കഥാകൃത്തു സേതു പറയുന്നു.

   മൂവായിരം പെൺകുട്ടികൾക്കിടയിൽ ചെന്നുപെടുന്ന യുവാവെന്നാണു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പരസ്യ ചിത്ര മേഖലയിൽ വൻ അനുഭവ സമ്പത്തുള്ള ബിനു പീറ്ററാണ് സംവിധാനം. നിർമ്മാണം സന്തോഷ് പവിത്രം.

   First published:
   )}