ഒരു അഡാർ ലവ് സംവിധായകൻ ഒമർ ലുലു സംവിധാനം നിർവ്വഹിക്കുന്ന ചങ്ക്സ് രണ്ടാം ഭാഗം ധമാക്ക എന്ന പേരിൽ പുറത്ത് വരും. ഹണി റോസ് നായികയായ ചിത്രമായിരുന്നു ചങ്ക്സ് ഒന്നാം ഭാഗം. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതം പറഞ്ഞ ചിത്രമാണ് ചങ്ക്സ്. മെക് റാണി എന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിനിയും മറ്റു സഹപാഠികളുമാണ് പ്രധാന കഥാപാത്രങ്ങൾ ഇതൊരു ബോക്സ് ഓഫീസ് വിജയ ചിത്രമായിരുന്നു. ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്.
ഈ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് കൂടി സംവിധായകൻ ഉറപ്പു തന്നിട്ടുണ്ട്. "ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്." എന്ന ഫേസ്ബുക് പോസ്റ്റ് ഒമർ ലുലുവിന്റെതാണ്. ലൂസിഫറിലെ ഐറ്റം ഡാൻസിസിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ സംവിധായകൻ പൃഥ്വിരാജ് മറുപടി കൊടുത്തിരുന്നു. ശേഷമാണ് ഒമർ ഈ കമന്റുമായി എത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.