• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES CHUZHAL MOVIE WINS LAURELS AT THE CANNES WORLD FILM FESTIVAL

കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നിറവിൽ മലയാള ചിത്രം 'ചുഴൽ'

ബെസ്ററ് സൂപ്പർനാച്ചുറൽ ഫിലിം വിഭാഗത്തിലാണ് 'ചുഴൽ' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

ചുഴൽ

ചുഴൽ

  • Share this:
    കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഇന്റർനാഷണൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ) മലയാളത്തിന് അഭിമാനമായി പുരസ്‌കാരം നേടി ബിജു മാണിയുടെ 'ചുഴൽ'. ബെസ്ററ് സൂപ്പർനാച്ചുറൽ ഫിലിം വിഭാഗത്തിലാണ്'ചുഴൽ' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

    നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ച്‌ നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നീസ്ട്രീം, സൈന പ്ലേ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റീലീസായ ചുഴൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് ഫ്രാൻസിലെ കാൻസ് വേദിയിൽ അഭിമാനാർഹമായ പുരസ്കാരത്തിനു അർഹമായിരിക്കുന്നത്.

    കാൻസ് കൂടാതെ ആന്ഡമാനിൽ നടന്ന പോർട്ട്‌ ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥ വിഭാഗത്തിലും മികച്ച ഹൊറർ ത്രില്ലർ ചിത്ര വിഭാഗത്തിലും 'ചുഴൽ' പുരസ്കാരത്തിനു അർഹമായിട്ടുണ്ട്.

    ഒരു ഹൊറർ ത്രില്ലർ മിസ്റ്ററി ഗണത്തിൽ ഒരുക്കിയ ചുഴലിൽ ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചുഴലിൽ ചുരുളിക്കു ശേഷം ഒരു ഗംഭീര പ്രകടനവുമായി ജാഫർ ഇടുക്കിയും നിറഞ്ഞു നിൽക്കുന്നു.

    സാജിദ് നാസർ ക്യാമറ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഹിഷാം വഹാബാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അമർ നാഥ്‌ ആണ് എഡിറ്റിംഗ്.



    Also read: രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം 'ഉരിയാട്ട്' ഒ.ടി.ടി. റിലീസ് ചെയ്തു

    പ്ലേ ആന്റ് പിക്ചർ ക്രിയേഷൻസിൻ്റെ ബാനറിൽ ഭരതൻ നീലേശ്വരം നിർമ്മിക്കുന്ന, കെ. ഭുവനചന്ദ്രൻ സംവിധാനം ചെയ്യുന്ന, 'ഉരിയാട്ട്' ആക്ഷൻ ഒടിടിയിൽ റിലീസായി.

    നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ, കഴിഞ്ഞ 40 വർഷക്കാലമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ കെ. ഭുവനചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉരിയാട്ട്'. രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, പുതുമുഖം സന്തോഷ് സരസ് എന്നിവർ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ഐശ്വര്യ, മാളവിക നാരായണൻ എന്നിവരാണ് നായികന്മാർ. ആഷിഷ് വിദ്യാർത്ഥി, ജയൻ ചേർത്തല, സുനിൽ സുഖദ, കന്നട നടൻ മനോജ് സൂര്യനാരായണൻ, ചെമ്പിൽ അശോകൻ, കോട്ടയം രമേഷ് (അയപ്പനും കോശിയും ഫെയിം), രാജേന്ദ്രൻ തായാട്ട്, ശിവദാസൻ മട്ടന്നൂർ, ഭരതൻ നീലേശ്വരം, ഒ.വി. രമേഷ്, വിശ്വനാഥൻ കൊളപ്രത്ത്, വി.എസ്. നമ്പൂതിരി, ടെൻസി വർഗ്ഗീസ്, അഖിലേഷ് പൈക്ക, ഗണേശൻ കോസുമ്മൽ, ഈശ്വരൻ വാഴക്കോട്, വി. കുഞ്ഞിക്കണ്ണൻ, കെ.വി.കെ. എളേരി, കുഞ്ഞമ്പു പൊതുവാൾ, രാജ് കുമാർ ആലക്കോട്, പ്രിയേഷ് കുമാർ, പ്രമോദ് കെ. റാം, കെ.പ്രകാശൻ എന്നിവരും വേഷമിടുന്നു.

    ബാബു വള്ളിത്തോട്, ഷാരങ്ങ്ധരൻ, ഇന്ദിര നായർ, ഭാനുമതി പയ്യന്നൂർ, വത്സല നാരായണൻ, അമ്മിണി ചന്ദ്രാലയം, സുമിത്ര രാജൻ, അശ്വിനി എന്നിവരാണ് പ്രധാന താരങ്ങൾ.
    Published by:user_57
    First published:
    )}