• HOME
 • »
 • NEWS
 • »
 • film
 • »
 • National Cinema Day | സിനിമ ടിക്കറ്റിന് വെറും 75 രൂപ; ദേശീയ സിനിമ ദിന ഓഫറുകളുമായി തിയേറ്ററുകള്‍

National Cinema Day | സിനിമ ടിക്കറ്റിന് വെറും 75 രൂപ; ദേശീയ സിനിമ ദിന ഓഫറുകളുമായി തിയേറ്ററുകള്‍

നിരവധി മള്‍ട്ടിപ്ലക്‌സുകള്‍ 4,000-ലധികം സ്‌ക്രീനുകളില്‍ വെറും 75 രൂപയ്ക്ക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ദേശീയ സിനിമ ദിനത്തോട് അനുബന്ധിച്ച് പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവിടൈം തുടങ്ങി നിരവധി മള്‍ട്ടിപ്ലക്‌സുകള്‍ 4,000-ലധികം സ്‌ക്രീനുകളില്‍ വെറും 75 രൂപയ്ക്ക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 'ദേശീയ സിനിമാ ദിനം' ആഘോഷിക്കുന്ന സെപ്റ്റംബർ 16നാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുക.

  മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (MAI) സിനിമാസും ചേര്‍ന്നാണ് സിനിമാ പ്രേമികള്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും വെറും 3 ഡോളര്‍ (ഏകദേശം 240 രൂപ) നല്‍കി സിനിമ കാണാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അമേരിക്ക ഇന്നാണ് (സെപ്തംബര്‍ 3) ദേശീയ സിനിമാ ദിനമായി ആഘോഷിക്കുന്നത്.

  അതേസമയം, യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയും സമാനമായ ഓഫറുകളുമായി ദേശീയ സിനിമാ ദിനം ആഘോഷിക്കാറുണ്ട്.

  ഓഫറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തിയേറ്ററുകളുടെ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ലഭ്യമാക്കുമെന്ന് എംഎഐ അറിയിച്ചു. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ആളുകള്‍ക്ക് #NationalCinemaDay എന്ന ഹാഷ് ടാഗ് ഫോളോ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

  'ദേശീയ സിനിമ ദിനത്തില്‍ തിയേറ്ററുകൾ വീണ്ടും തുറന്നത് ആഘോഷിക്കുകയാണ്. ഇത് സാധ്യമാക്കി തന്ന സിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് ഈ ഓഫര്‍. മാത്രമല്ല, ഇതുവരെ തീയറ്ററിലേക്ക് മടങ്ങിയെത്താത്ത സിനിമാപ്രേക്ഷകര്‍ക്കുള്ള ഒരു ക്ഷണം കൂടിയാണ് ദേശീയ സിനിമ ദിനമെന്ന് എംഎഐ പറഞ്ഞു.

  ഇന്ത്യക്ക് സമ്പന്നമായ ഒരു ആഭ്യന്തര സിനിമാ വ്യവസായമുണ്ട്, ഇതിത് പുറമെ, ആഗോളതലത്തില്‍ ഫിലിം എക്‌സിബിഷന്‍ ബിസിനസിലും ഇന്ത്യന്‍ സിനിമകൾ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും എംഎഐ പറഞ്ഞു. കെ‌ജി‌എഫ്: ചാപ്റ്റർ 2, ആർ‌ആർ‌ആർ, വിക്രം, ഭൂൽ ഭുലയ്യ 2, ഹോളിവുഡ് ഹിറ്റായ ഡോക്‌ടർ സ്‌ട്രേഞ്ച്, ടോപ്പ് ഗൺ: മാവെറിക്ക് തുടങ്ങി വമ്പൻ ഹിറ്റുകളാണ് ഈ പാദത്തിൽ ഇന്ത്യൻ സിനിമയിൽ നിന്നുള്ളത്.

  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (FICCI) കീഴിലുള്ള സിനിമാ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയാണ് 2002-ല്‍ സ്ഥാപിതമായ എംഎഐ. ഏകദേശം 2500-ലധികം സ്‌ക്രീനുകളാണ് എംഎഐയ്ക്ക് കീഴിലുള്ളത്.

  അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ മേഖലയായ ബോളിവുഡിൽ ഈ വര്‍ഷം നിരവധി ബിഗ് ബജറ്റ് സിനിമകളും താരനിബിഡമായ സിനിമകളും റിലീസ് ചെയ്തിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ ബോളിവുഡ് പ്രതിസന്ധിയിലായിരിക്കുകയാണ്.

  അക്ഷയ് കുമാറിന്റെ രക്ഷാബന്ധന്‍, ബച്ചന്‍ പാണ്ഡെ, രണ്‍വീര്‍ സിങ്ങിന്റെ ജയേഷ്ഭായ് ജോര്‍ദാര്‍, വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍, കങ്കണ റണാവത്തിന്റെ ധാക്കഡ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പരാജയപ്പെട്ട ചിത്രങ്ങളാണ്.

  എന്നാല്‍ ഇതിനിടെ ഓഗസ്റ്റ് 1 മുതല്‍ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്റ്റീവ് തെലുങ്ക് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് (എടിപിജി) ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവന പ്രകാരം, അടുത്ത കാലത്ത് സിനിമാ വ്യവസായം അഭിമുഖീകരിക്കുന്ന വരുമാനവും ചെലവും സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
  Published by:user_57
  First published: