• HOME
  • »
  • NEWS
  • »
  • film
  • »
  • Class by a Soldier | പ്ലസ് വൺ വിദ്യാർത്ഥിനി സംവിധായിക, നായകൻ വിജയ് യേശുദാസ്; 'ക്ലാസ്സ് - ബൈ എ സോള്‍ജ്യർ' ഫസ്റ്റ് ലുക്ക്

Class by a Soldier | പ്ലസ് വൺ വിദ്യാർത്ഥിനി സംവിധായിക, നായകൻ വിജയ് യേശുദാസ്; 'ക്ലാസ്സ് - ബൈ എ സോള്‍ജ്യർ' ഫസ്റ്റ് ലുക്ക്

പ്ലസ് വൺ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലാസ്സ് - ബൈ എ സോള്‍ജ്യർ'

  • Share this:

    വിജയ് യേശുദാസ്, പുതുമുഖം ഐശ്വര്യ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് വൺ വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യർ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    കലാഭവൻ ഷാജോൺ, അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം, ഹരീഷ് മനാഞ്ചേരി, സജിമോൻ പാറയിൽ, സജി റാം, സൂര്യ ദത്ത്, ശ്വേതാ മേനോൻ, ജിഫ്ന എസ്. കുരുവിള, ബ്രിന്റാ ബെന്നി, റോസ് മറിയ, ലിജോ, പ്രമീള ദേവീ, കെ.പി.എ.സി. ഭവി, മേഘ്ന, അധീന, ധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

    സാഫ്‌നത്ത് ഫ്‌നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർ പ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ്.ആര്‍. സൂരജ് സംഗീതം പകരുന്നു.

    Also read: MS Dhoni | ധോണിയും ഭാര്യയും ചേർന്ന് നിർമിക്കും; ധോണി എന്റർടെയ്ൻമെന്റിന്റെ ‘എൽ.ജി.എം’ ആരംഭിച്ചു

    രചന- അനില്‍ രാജ്, എഡിറ്റര്‍- മനു ഷാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി വെട്ടത്തൂർ, കല- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ്- സുകേഷ് താനൂര്‍, കൊറിയോഗ്രാഫര്‍- പപ്പു വിഷ്ണു, ആക്ഷന്‍-മാഫിയ ശശി, വിഎഫ്എക്‌സ്- ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ) ബിജിഎം- ബാലഗോപാല്‍, സ്റ്റില്‍സ്- പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍- പ്രമേഷ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകന്‍, അസിസ്റ്റന്റ് ഡയറക്ടർ- ഷാൻ അബ്ദുൾ വഹാബ്, അലീഷ ലെസ്ലി റോസ്, ഫിനാൻസ് കൺട്രോളർ അഖിൽ ബേബി, ധന്യ ശങ്കർ, പ്രൊഡക്ഷൻ മാനേജർ -പ്രശാന്ത് കോടനാട്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

    Summary: ‘Class by a Soldier’ is a Malayalam movie directed by plus one student Chinmayi. The film has actors Vijay Yesudas and Meenakshi on board

    Published by:user_57
    First published: