• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Mammootty | വയനാടൻ ചുരമിറങ്ങി മമ്മൂട്ടിക്ക് ഒരു 'കളിമൺ' പിറന്നാൾ സമ്മാനം

Happy Birthday Mammootty | വയനാടൻ ചുരമിറങ്ങി മമ്മൂട്ടിക്ക് ഒരു 'കളിമൺ' പിറന്നാൾ സമ്മാനം

സമൂഹമാധ്യമങ്ങളിൽ തരംഗമായ മമ്മൂട്ടിയുടെ വർക്ക് ഔട്ട് സമയത്തെ ചിത്രമാണ് പ്രതിമക്ക് ആധാരമായിട്ടുള്ളത്. കൂട്ടുകാരുടേയും വീട്ടുകാരുടേയും പിന്തുണയാണ് സച്ചിന്റെ ആരാധകപ്രേമത്തിന് ആവേശം നൽകുന്നത്.

സച്ചിൻ പ്രതിമയ്ക്കൊപ്പം

സച്ചിൻ പ്രതിമയ്ക്കൊപ്പം

  • Last Updated :
  • Share this:
    മലയാളിയുടെ പ്രിയനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വയനാടൻ ചുരത്തിന് മുകളിൽ നിന്നൊരു സ്നേഹസമ്മാനം. വയനാട് മാനന്തവാടി ഒഴുക്കോടി സ്വദേശിയും മമ്മൂട്ടിയുടെ കടുത്ത ആരാധകനുമായ സച്ചിനാണ് മമ്മൂട്ടിയുടെ ഒരു പ്രതിമ കളിമണ്ണിൽ തയ്യാറാക്കിയത്.

    ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഈ പ്രതിമയുടെ ചിത്രവും ഇതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ സച്ചിൻ മൂന്ന് ദിവസം കൊണ്ടാണ് പ്രതിമ പൂർത്തിയാക്കിയത്. സച്ചിൻ ഇതിനു മുൻപും മമ്മൂട്ടിയുടെ വ്യത്യസ്തമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ആരാധന മൂത്ത് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ കളിമണ്ണിൽ തയ്യാറാക്കിയത് മമ്മൂട്ടിയുടെ മനോഹര ശിൽപ്പം.

    മൂന്നുദിവസം കൊണ്ടാണ് ഈ ശിൽപ്പം  തയ്യാറാക്കിയത്. സച്ചിന്റെ കളിമൺ പ്രതിമ നിർമാണം കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാറ്റസ് വിഡിയോകളായും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ക്ലേ മോഡലിംഗിൽ  യാതൊരു മുൻപരിചയങ്ങളുമില്ല. ബിരുദപഠനകാലത്തിന് ശേഷമുള്ള കോവിഡ് നിയന്ത്രണകാലത്താണ് ഇത്തവണ വ്യത്യസ്തമായ ഒരു ആശംസ നൽകണമെന്ന ആലോചന കലശലായത്. ഇതാണ്, ഒരു മുൻപരിചയവുമില്ലാത്ത കളിമൺ പ്രതിമ നിർമ്മിക്കാൻ സച്ചിനെ പ്രേരിപ്പിച്ചത്.



    മെഗാസ്റ്റാറിന് അദ്ദേഹത്തിന്റെ ആരാധകർക്കുമായി ജന്മദിനവേളയിൽ ആഘോഷങ്ങൾക്കായി വിരുന്നൊരുക്കാനാണ് ശ്രമകരമായി പ്രതിമ നിർമ്മിച്ചത്. ചിത്രരചനയിൽ താല്പര്യമുള്ള സച്ചിൻ കഴിഞ്ഞവർഷവും മമ്മൂട്ടിയുടെ  പിറന്നാൾ ദിനങ്ങളിൽ ചിത്രങ്ങൾ വരച്ച് അദ്ദേഹത്തിനും ആരാധകർക്കും അയച്ചു കൊടുക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

    പ്രിയ നായകൻ തന്റെ ശ്രമം കാണുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ. സിനിമ നിർമാതാവ് ജോബി ജോർജ് ഉൾപ്പടെയുള്ളവർ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ കണ്ട് വിളിച്ചിരുന്നു. മമ്മൂട്ടിയെ ഒന്നു നേരിട്ടു കാണുക എന്നതാണ് സച്ചിന്റെ ഒരു വലിയ ആഗ്രഹം. നിരവധി തവണ ശ്രമിച്ചിട്ടും അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന ഒരു സങ്കടം മാത്രം ഇപ്പോഴും ബാക്കിയാണ്.

    സമൂഹമാധ്യമങ്ങളിൽ തരംഗമായ മമ്മൂട്ടിയുടെ വർക്ക് ഔട്ട് സമയത്തെ ചിത്രമാണ് പ്രതിമക്ക് ആധാരമായിട്ടുള്ളത്. കൂട്ടുകാരുടേയും വീട്ടുകാരുടേയും പിന്തുണയാണ് സച്ചിന്റെ ആരാധകപ്രേമത്തിന് ആവേശം നൽകുന്നത്.
    Published by:Joys Joy
    First published: