സഹതാരങ്ങളെ പോലും അസൂയപ്പെടുത്തുന്ന വിദ്യാ ബാലന്റെ ബാലി വെക്കേഷൻ ചിത്രങ്ങൾ

Co-stars can't take their eyes off Vidya Balan's vacation pictures | മെറൂൺ നിറത്തിലെ ബീച്ച് ഡ്രസ്സ് ധരിച്ച് തിരമാലകളിൽ കളിക്കുന്ന വിദ്യയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്

news18india
Updated: June 11, 2019, 7:10 PM IST
സഹതാരങ്ങളെ പോലും അസൂയപ്പെടുത്തുന്ന വിദ്യാ ബാലന്റെ ബാലി വെക്കേഷൻ ചിത്രങ്ങൾ
Co-stars can't take their eyes off Vidya Balan's vacation pictures | മെറൂൺ നിറത്തിലെ ബീച്ച് ഡ്രസ്സ് ധരിച്ച് തിരമാലകളിൽ കളിക്കുന്ന വിദ്യയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്
  • Share this:
'എന്നെയും ഒപ്പം കൂട്ടാത്തതെന്ത്?' എന്നാണ് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം കണ്ട് സഹ താരം സൊനാക്ഷി സിൻഹയ്ക്ക് ചോദിക്കാനുള്ളത്. ബാലിയിൽ വെക്കേഷൻ ആസ്വദിക്കുന്ന വിദ്യയുടെ ഇൻസ്റ്റാഗ്രാം ചിത്രം സഹ താരങ്ങളെ പോലും അസൂയാലുക്കൾ ആക്കുകയാണ്. മെറൂൺ നിറത്തിലെ ബീച്ച് ഡ്രസ്സ് ധരിച്ച് തിരമാലകളിൽ കളിക്കുന്ന വിദ്യയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. സൊനാക്ഷി മാത്രമല്ല, പ്രിയങ്ക ചോപ്ര, അദിതി റാവു ഹൈദരി, എക്താ കപൂർ എന്നിവരൊക്കെയും വിദ്യയുടെ ഈ ലുക്കിനെ അഭിനന്ദിച്ചിട്ടുണ്ട്.
'സ്റ്റണ്ണർ' എന്നാണ് പ്രിയങ്കയുടെ കമന്റ്. 'ഗോർജസ്' എന്ന് എക്ത പറയുമ്പോൾ വാക്കുകൾക്കു പകരം കുറെ തീനാളങ്ങളുടെ ഇമോജിയാണ് അദിതിക്ക് പോസ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബോഡി ഷെയ്‌മിങ്ങിനെതിരെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത വിദ്യയുടെ ശക്തമായ പോസ്റ്റ് ആയിക്കൂടി ഈ ചിത്രങ്ങളെ കാണുന്നവർ ഉണ്ട്. കറുത്ത സാരി ചുറ്റി, മുഖത്തെമ്പാടും ഒലിക്കുന്ന മേക്ക്അപ് ധരിച്ചതാണ് ഈ വിഡിയോയിൽ വിദ്യ പ്രത്യക്ഷപ്പെട്ടതു. ഈ വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ പൊട്ടിക്കരയുന്ന വിദ്യയെ ഇവിടെ കാണാം. "നമ്മളിൽ പലരും ബോഡി ഷെയ്‌മിങ്ങിന്റെ (ശരീരത്തെ അധിക്ഷേപിക്കൽ) ഇരകൾ ആവാൻ സാധ്യതയുള്ളവരാണ്. നമ്മുടെ ശരീരം അയാഥാര്‍ത്ഥ്യമായ സൗന്ദര്യ സങ്കൽപ്പങ്ങളിൽ പെടാതെ വരുമ്പോൾ ലഭിക്കുന്ന ക്രൂരമായ പ്രതികരണങ്ങൾ ആണത്. എനിക്ക് പറയാനുള്ളത് ഇതാ," വീഡിയോക്ക് വിദ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading