• HOME
  • »
  • NEWS
  • »
  • film
  • »
  • Vadivel Balaji Passes Away | ഹാസ്യനടൻ വടിവേൽ ബാലാജി അന്തരിച്ചു; അന്ത്യം സർക്കാർ ആശുപത്രിയിൽ

Vadivel Balaji Passes Away | ഹാസ്യനടൻ വടിവേൽ ബാലാജി അന്തരിച്ചു; അന്ത്യം സർക്കാർ ആശുപത്രിയിൽ

നയൻതാര നായികയായി എത്തിയ 'കോലമാവ് കോകില' എന്ന സിനിമയിലാണ് അവസാനമായി ബാലാജി വേഷമിട്ടത്.

വടിവേൽ ബാലാജി

വടിവേൽ ബാലാജി

  • News18
  • Last Updated :
  • Share this:
    തമിഴ് ഹാസ്യനടൻ വടിവേൽ ബാലാജി അന്തരിച്ചു. 45 വയസ് ആയിരുന്നു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    അത് ഇത് എത്, കലക പോവത് യാര് എന്നീ ടിവി ഷോകളിലൂടെയാണ് ബാലാജി പ്രധാനമായും പ്രശസ്തിയിലേക്ക് ഉയർന്നത്. ഭാര്യയും മകനും മകളുമാണ് ഇദ്ദേഹത്തിന് ഉള്ളത്. ഹൃദയാഘാതത്തെ തുടർന്ന് തളർന്നു പോയ ഇദ്ദേഹം കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.

    You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി‍‍ [NEWS]

    സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് അവസാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു മുമ്പ് രണ്ടുമൂന്ന് ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. മിസ്റ്റർ ആൻഡ് മിസിസ് ചിന്നതിറൈ 2 എന്ന ഷോയിൽ രണ്ടാഴ്ച മുമ്പ് വരെ അദ്ദേഹം ഷൂട്ടിംഗിനായി എത്തിയിരുന്നു. എന്നാൽ, പിന്നീട് ഷോയിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

    കലക പോവത് യാര് ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ ടിവി ഷോ. പിന്നീട് അത് ഇത് എത് എന്ന ഷോയിൽ എത്തിയ അദ്ദേഹം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ശിവകാർത്തികേയൻ ആയിരുന്നു ഈ ഷോ ഹോസ്റ്റ് ചെയ്തിരുന്നത്. വിജയ് ടിവിയുടെ കോമഡി ടീമിലും അദ്ദേഹം അംഗമായിരുന്നു.



    ഏതാനും തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് ഹാസ്യനടൻ വടിവേലുവിനെ അനുകരിക്കുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു. വടിവേലുവിനെ അനുകരിക്കുന്നത് കൊണ്ട് ആളുകൾ അദ്ദേഹത്തെ വടിവേൽ ബാലാജി എന്ന് വിളിച്ചു. തന്നെ മികച്ച രീതിയിൽ അനുകരിക്കുന്ന ബാലാജിയെ വടിവേലു തന്നെ ഒരിക്കൽ അഭിനന്ദിക്കുകയും ചെയ്തു.

    നയൻതാര നായികയായി എത്തിയ 'കോലമാവ് കോകില' എന്ന സിനിമയിലാണ് അവസാനമായി ബാലാജി വേഷമിട്ടത്.
    Published by:Joys Joy
    First published: