• HOME
 • »
 • NEWS
 • »
 • film
 • »
 • Kaduva controversy | ആ രംഗം സിനിമയിൽ നിന്നും ഒഴിവാക്കും; 'കടുവ' വിവാദത്തിൽ പൃഥ്വിരാജ്

Kaduva controversy | ആ രംഗം സിനിമയിൽ നിന്നും ഒഴിവാക്കും; 'കടുവ' വിവാദത്തിൽ പൃഥ്വിരാജ്

അനുചിതമായ ഉള്ളടക്കം നീക്കം ചെയ്ത പ്രിന്റ് പ്രദർശിപ്പിക്കാൻ സെൻസർ ബോർഡിന്റെ പുനഃസർട്ടിഫിക്കേഷൻ ആവശ്യമാണ്

പത്രസമ്മേളനത്തിൽ പൃഥ്വിരാജ്, ഷാജി കൈലാസ്, ലിസ്റ്റിൻ സ്റ്റീഫൻ

പത്രസമ്മേളനത്തിൽ പൃഥ്വിരാജ്, ഷാജി കൈലാസ്, ലിസ്റ്റിൻ സ്റ്റീഫൻ

 • Last Updated :
 • Share this:
  തന്റെ ഏറ്റവും പുതിയ ചിത്രമായ 'കടുവ'യിൽ ഭിന്നശേഷിക്കാർക്കെതിരായ ചില സംഭാഷണങ്ങൾ കടന്നുകൂടിയതിൽ നടൻ പൃഥ്വിരാജ് വീണ്ടും ക്ഷമാപണം നടത്തി. വിവാദമായ സംഭാഷണങ്ങളില്ലാത്ത ചിത്രത്തിന്റെ പതിപ്പ് റീ സർട്ടിഫിക്കേഷനായി സെൻസർ ബോർഡിന് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ലഭിച്ചാലുടൻ അപ്‌ലോഡ് ചെയ്യാനുള്ള പ്രദർശന സംവിധാനങ്ങൾ ഒരുക്കും.

  സിനിമയിലെ ചില സംഭാഷണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുന്നത് അറിഞ്ഞതിനെ തുടർന്നാണ് താനും സിനിമയുടെ നിർമ്മാണ പങ്കാളികളും ഡയലോഗുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ താരം പറഞ്ഞു.

  അനുചിതമായ ഉള്ളടക്കം നീക്കം ചെയ്ത പ്രിന്റ് പ്രദർശിപ്പിക്കാൻ സെൻസർ ബോർഡിന്റെ പുനഃസർട്ടിഫിക്കേഷൻ ആവശ്യമാണ്. സെൻസർ ബോർഡ് ഞായറാഴ്ച പ്രവർത്തിക്കാത്തതിനാൽ പുതുക്കിയ പതിപ്പ് തിങ്കളാഴ്ച അയച്ചു. അംഗീകൃത പതിപ്പ് ലഭിച്ചാലുടൻ അതേദിവസം രാത്രി തന്നെ അപ്‌ലോഡ് ചെയ്യുന്നതിനായി എക്‌സിബിഷൻ സംവിധാനങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വിദേശത്തുള്ള തിയേറ്ററുകളിൽ തങ്ങൾക്ക് നിയന്ത്രണമില്ലെങ്കിലും, തിരുത്തിയ പതിപ്പ് വിദേശത്തുള്ള വിതരണക്കാർക്ക് അയയ്‌ക്കുമെന്നും, മുമ്പത്തെ ഉള്ളടക്കം ഏറ്റവും പുതിയത് ഉപയോഗിച്ച് മാറ്റാൻ അഭ്യർത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

  ഭിന്നശേഷിയുള്ളവരെ അപമാനിക്കുകയോ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യുക എന്നതല്ല ഈ രംഗത്തിനോ സംഭാഷണത്തിനോ പിന്നിലുള്ള ഉദ്ദേശ്യമെന്നും താരം വ്യക്തമാക്കി.

  സിനിമയിലെ സംഭാഷണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാരം' സംസ്ഥാന ഭിന്നശേഷി കമ്മീഷനെ സമീപിച്ചിരുന്നു.

  അപകീർത്തികരമായ സംഭാഷണങ്ങൾക്ക് വിശദീകരണം തേടി സംവിധായകൻ ഷാജി കൈലാസിനും നിർമ്മാതാക്കളായ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും കമ്മീഷണർ നോട്ടീസ് അയച്ചു. തൊട്ടുപിന്നാലെ ഷാജി കൈലാസ് ഫേസ്ബുക്കിൽ ഈ വിഷയത്തിൽ ക്ഷമാപണം നടത്തുകയുണ്ടായി.

  ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

  ഞാന്‍ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.

  വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു.

  ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്....
  Published by:user_57
  First published: