ഇനി ഇവരാണ് സൂപ്പർ മാനും വണ്ടർ വുമണും; കൊറോണ കാലത്ത് നിങ്ങൾക്കുമാവാം അവരിലൊരാൾ

Corona awareness short films from FEFKA union hit the internet | കൊറോണ ജാഗ്രതാ നാളുകളിൽ നിങ്ങൾ വീട്ടിലെ സഹായിക്ക് മുഴുവൻ ശമ്പളവും നൽകിയോ? അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ കല്യാണത്തിന് സ്വമേധയാ മാറി നില്ക്കാൻ തീരുമാനിച്ചോ? കാണുക

News18 Malayalam | news18-malayalam
Updated: March 25, 2020, 3:09 PM IST
ഇനി ഇവരാണ് സൂപ്പർ മാനും വണ്ടർ വുമണും; കൊറോണ കാലത്ത് നിങ്ങൾക്കുമാവാം അവരിലൊരാൾ
ഷോർട് ഫിലിമിൽ നിന്നും
  • Share this:
രാജ്യം മുഴുവനും ലോക്ക്ഡൗൺ. നാട് ആകെ കൊറോണയെ പടിക്ക് പുറത്തു നിർത്തി സ്വന്തം വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊറോണയെ തുടർന്ന് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളെപ്പറ്റി ബോധവത്ക്കരണ വീഡിയോകളുമായി ഫെഫ്ക യൂണിയൻ എത്തിക്കഴിഞ്ഞു. മുത്തുമണി വേഷമിട്ട വണ്ടർ വുമൺ വനജ, ജോണി ആന്റണിയുടെ സൂപ്പർമാൻ സദാനന്ദൻ എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വീട്ടിലെ സഹായിയായ യുവതിക്ക് കൊറോണ മൂലം ജോലിക്കെത്താൻ സാധിക്കാതെ വന്നപ്പോൾ മുഴുവൻ ശമ്പളവും കൊടുക്കുന്ന കഥാപാത്രമാണ് മുത്തുമണിയുടെ വനജ. നാട്ടിൽ എത്തിയിട്ടും അനന്തരവളുടെ കല്യാണം കൂടാൻ പോകാതെ സ്വയം ഐസൊലേഷനിൽ പ്രവേശിച്ച് ഫോണിലൂടെ കണ്ട് ആശീർവദിക്കുന്ന അമ്മാവനാണ് ജോണി ആന്റണിയുടെ സദാനന്ദൻ. ഇന്നത്തെ കാലത്ത് പ്രധാനമായും പാലിക്കേണ്ട രണ്ട് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന വിഷയങ്ങളാണ് ആദ്യ വീഡിയോകളിൽ പ്രതിപാദിക്കുന്നത്.ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കുന്ന ഒൻപത് ലഘു ചിത്രങ്ങളിൽ മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, മംമ്ത മോഹൻദാസ്, കുഞ്ചൻ, അന്ന രാജൻ, ജോണി ആന്റണി, മുത്തുമണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading