യുവതാരങ്ങളായ ഷെയ്ന്‍ നിഗം (Shane Nigam), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ (Corona Papers) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
കയ്യിൽ തോക്കുമായി നിൽക്കുന്ന ജീൻപോൾ ലാൽ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, എന്നിവരും ഷെയ്ന്‍ നിഗവും ആണ് പോസ്റ്ററിൽ ഉള്ളത്. ഒരു കിടിലൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ തരുന്ന സൂചന.
ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്.
എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവാകര്‍ എസ്. മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ്. അയ്യപ്പന്‍ നായരാണ്. സംഗീതം കെ.പി., പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍. രാജകൃഷ്ണന്‍, പി.ആര്‍.ഒ.- പി. ശിവപ്രസാദ്, ആതിര ദില്‍ജിത്ത്.
Summary: Priyadarshan and Shane Nigam collaborate for the first time in Malayalam cinema with ‘Corona Papers’. First look of the movie featuring Shane Nigam, Shine Tom Chacko, Jean Paul Lal and Sidhiq is far too enticing for fans of the crime thriller genre. The makers have made a tall claim that the the film will live up to their hopes for Oppam, the Mohanlal film
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.