യുവതാരങ്ങളായ ഷെയ്ന് നിഗം (Shane Nigam), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്ശന് (Priyadarshan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സ് (Corona Papers) പൂര്‍ത്തിയായി. ഷെയ്ന് നിഗമാണ് ചിത്രത്തില്‍ നായകനാകുന്നത്. പ്രിയദര്ശന് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ശ്രീഗണേഷാണ്.
ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്ശന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഷെയ്ന് നിഗം, സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
View this post on Instagram
ദിവാകര്‍ എസ്. മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ്. അയ്യപ്പന് നായര്‍ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷന്‍ കണ്ട്രോളര്: നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയന്, ആക്ഷന്‍: രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്. രാജാകൃഷ്ണന്, പി.ആര്.ഒ.- ആതിര ദില്‍ജിത്ത്.
Summary: The film ‘Corona Papers,’ which was written and directed by Priyadarshan and had Shane Nigam and Shine Tom Chacko as its leads, has come to an end. In his first project with the acting pair, Priyadarshan also serves as producer. Gayathri Sankar of ‘Nna Thaan Case Kodu’ fame is also included in the movie
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.