• HOME
  • »
  • NEWS
  • »
  • film
  • »
  • 'കേദാർനാഥി'ൽ ഹിന്ദുകഥാപാത്രങ്ങളില്ല; സിനിമ നിരോധിക്കണമെന്ന് ബിജെപി

'കേദാർനാഥി'ൽ ഹിന്ദുകഥാപാത്രങ്ങളില്ല; സിനിമ നിരോധിക്കണമെന്ന് ബിജെപി

  • Last Updated :
  • Share this:
    ഡെറാഡൂൺ: 2013ലെ പ്രളയദുരന്തം ആസ്പദമാക്കിയെടുത്ത കേദാർനാഥ് എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം ലൌ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് ഉത്തരാഖണ്ഡ് ബിജെപി വക്താവ് അജേന്ദ്ര അജയ് ആരോപിച്ചു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. അഭിഷേക് കപൂർ സംവിധാനം ചെയ്ത സിനിമ കേദാർനാഥിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണെങ്കിലും ചിത്രത്തിൽ ഒരൊറ്റ ഹിന്ദു കഥാപാത്രം പോലുമില്ലെന്ന് അജേന്ദ്ര ആരോപിക്കുന്നു.

    ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സുശാന്ത് സിങ് രജപുത്തും സാറ അലി ഖാനും തമ്മിൽ ചുംബിക്കുന്ന രംഗം ഉൾപ്പെടുത്ത ലൌ ഈസ് എ പിൽഗ്രിമേജ് എന്ന ടാഗ് ലൈനോട് കൂടിയുള്ള ചിത്രത്തിന്‍റെ പോസ്റ്റർ ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. കോടികണക്കിന് ഹിന്ദുക്കളുടെ വിശുദ്ധമായ ആരാധനാലയമാണ് കേദാർനാഥിലേത്. വലിയ നാശമുണ്ടാക്കിയ പ്രളയത്തിൽ അകപ്പെട്ട കേദാർനാഥിൽ, പ്രണയപശ്ചാത്തലത്തിൽ സിനിമ എടുത്തത് ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അജേന്ദ്ര പിടിഐയോട് പറഞ്ഞു.

    സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് അജേന്ദ്ര പറഞ്ഞു. ചിത്രം പ്രദർശിപ്പിച്ചാൽ വലിയതോതിലുള്ള പ്രതിഷേധം ഉണ്ടാകും. അതുകൊണ്ട് ചിത്രം നിരോധിക്കാൻ സി.ബി.എഫ്.സി ഇടപെടണമെന്നാണ് അജേന്ദ്രയുടെ ആവശ്യം.
    First published: