• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹര്‍ജി തള്ളി; 'കാറ്റ് വിതച്ചവർ' തിയേറ്ററുകളിലേക്ക്

news18
Updated: August 10, 2018, 4:31 PM IST
ഹര്‍ജി തള്ളി; 'കാറ്റ് വിതച്ചവർ' തിയേറ്ററുകളിലേക്ക്
news18
Updated: August 10, 2018, 4:31 PM IST
അടിയന്തരാവസ്ഥ കാലത്ത് കാണാതായ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി പി രാജനെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണം ഇതിവൃത്തം ആക്കി ഒരുക്കിയ 'കാറ്റ് വിതച്ചവർ' എന്ന സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി കോടതി തള്ളി.

നാളെ റിലീസ് ചെയ്യാനിരുന്ന സിനിമയിൽ അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന കെ കരുണാകരനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും, നക്സലിസത്തെ പ്രോൽസാഹിപ്പിക്കുന്ന രീതിയിലും സീനുകളുണ്ട് എന്നാണ് യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷാൻ മുഹമ്മദ് എറണാകുളം മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ പറഞ്ഞിരുന്നത്.

ഇതേ കാരണം പറഞ്ഞു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത ആക്രമണം നടക്കുന്നുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ടുള്ള താൽകാലിക ഇൻജെക്ഷൻ ഹർജി കോടതിയിലെത്തിയത്.

ഓറിയന്റൽ ഫിലിം ഇൻസ്റ്റിട്യൂട്ടിന്റെ ബാനറിൽ സുരേഷ് അച്ചൂസ്, അഡ്വ ഷിബു കുര്യാക്കോസ്, ഷിബു ഏദൻസ് എന്നിവർ നിർമിച്ച ചിത്രം പ്രൊ. സതീഷ് പോൾ ആണ് സംവിധാനം ചെയ്യുന്നത്. സത്യസന്ധമായാണ് തങ്ങൾ ചരിത്രത്തെ സമീപിച്ചിട്ടുള്ളതെന്നും സെൻസർ ബോർഡ് അംഗീകരിച്ചു കഴിഞ്ഞിട്ടുള്ള സിനിമക്കെതിരെ, ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഇത്തരം കടന്നുകയറ്റങ്ങളെ സിനിമ അതിജീവിക്കും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

നാളെ ചെയ്യാനിരുന്ന റിലീസ് അടുത്ത മാസത്തിലേക്ക് മാറ്റിയിട്ടുണ്ട്. നായക കഥാപാത്രമായ ഡിഐജി രാജഗോപാലായി പ്രകാശ് ബാരെയും ജയറാം പടിക്കലെന്ന പൊലീസ് ഓഫീസറായി ടിനി ടോമും എത്തുന്നു.
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍