ആശങ്ക പരത്തി കോവിഡ് 19 വ്യാപിക്കുന്നതിനിടെ ബോധവത്കരണത്തിൽ ഭാഗമായി നടൻ മോഹൻലാലും. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുണ്ടാകുന്ന സംശയങ്ങൾ മോഹൻലാൽ ചോദ്യമായി അവതരിപ്പിക്കുന്ന വീഡിയോയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം, അതിന് എന്തൊക്കെയാണ് പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങി മോഹൻലാൽ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടിയുമായി എറണാകുളം മെഡിക്കൽ കോളേജിലെ കൊറോണ കൺട്രോൾ നോഡൽ ഓഫീസറും ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീൻ എത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.