ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ട 1983ലെ ചരിത്ര വിജയത്തിന്റെ കഥ പറയുന്ന ചിത്രമാണ് റിലയൻസ് എന്റർടൈൻമെന്റ് അണിയിച്ചൊരുക്കുന്ന ബോളിവുഡ് ചിത്രം 83. ലോക്ക്ടൗണിനെ തുടർന്ന് സിനിമ ഡിജിറ്റൽ റിലീസ് ചെയ്യുമെന്ന വാദം നിർമ്മാതാക്കൾ തള്ളിക്കളയുന്നു.
രൺവീർ സിംഗ് നായകനാവുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീട്ടിവയ്ക്കുന്ന കാര്യം മാർച്ച് 20നാണ് പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടലിനെത്തുടർന്നായിരുന്നു പ്രഖ്യാപനം.
കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.
Also read: തീയറ്ററിലെത്താത്ത സിനിമ ഓൺലൈൻ റിലീസിന്; ലാഭം നാലര കോടി രൂപ
ഒരു ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം 143 കോടി രൂപ നൽകി ചിത്രത്തിന്റെ പ്രദർശനാനുമതി നേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
"ഈ പറയുന്നതിൽ വാസ്തവമില്ല. സംവിധായകനും നിർമ്മാതാക്കളും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. ആദ്യം സിനിമ പൂർത്തീകരിക്കും. ആറോ ഒമ്പതോ മാസം കഴിഞ്ഞും സ്ഥിതി മോശമാവുകയാണെങ്കിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തും. ഒട്ടും തിടുക്കമില്ല."
Also read: അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നോ?
"എല്ലാവരും ഈ പ്രൊജക്റ്റിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ റിലീസിലേക്ക് പോകാനുള്ള ചർച്ച നടക്കുന്നില്ല. അടുത്ത ഘട്ടത്തിലേക്ക് പോകൽ നാലോ ആറോ മാസം കഴിഞ്ഞേ ഉണ്ടാവൂ," റിലയൻസ് എന്റർടൈൻമെന്റ് ഗ്രൂപ്പ് സി.ഇ.ഒ. ശിബാശിഷ് സർക്കാർ പി.ടി.ഐ.യോട് പറഞ്ഞു.
ചിത്രത്തിന്റെ വി.എഫ്.എക്സ്., പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞിട്ടില്ല.
കബീർ, മധു മന്തേന, വിഷ്ണു ഇന്ദൂരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് റിലയൻസ് എന്റർടൈൻമെന്റ് ആണ്.
ദീപിക പദുകോൺ, ഹാർഡി സന്ധു, താഹിസ് ഭാസിൻ, ജീവ, സഖിബ് സലിം, പങ്കജ് ത്രിപാഠി എന്നിവരാണ് മറ്റു താരങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.