• HOME
  • »
  • NEWS
  • »
  • film
  • »
  • Twenty One grams | ത്രില്ലടിപ്പിക്കാന്‍ അനൂപ് മേനോന്റെ 21 ഗ്രാംസ്; ട്രെയിലര്‍ പുറത്ത്

Twenty One grams | ത്രില്ലടിപ്പിക്കാന്‍ അനൂപ് മേനോന്റെ 21 ഗ്രാംസ്; ട്രെയിലര്‍ പുറത്ത്

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്.

  • Share this:
അനൂപ് മേനോന്‍ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആയി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മോഡിലായിരിക്കും ഒരുങ്ങുന്നതെന്നാണ് ചിത്രം തരുന്ന സൂചന.

അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്ത്, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, ചന്ദുനാഥ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജീവ ജോസഫ്, മേഘനന്ദ റിനിഷ്, അജി ജോണ്‍, വിവേക് അനിരുദ്ധ്, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, ദിലീപ് നമ്പ്യാര്‍, നോബിള്‍ ജേക്കബ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ട്വന്റി വണ്‍ ഗ്രാംസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്.


ക്രൈംത്രില്ലര്‍ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് എന്ന ചിത്രം
ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാ നറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്.

അതേസമയം നേരത്തെ ചിത്രത്തിലെ ആദ്യഗാനമായ 'വിജനമാം താഴ്വാരം' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Also Read-21 Grams Movie Song| വിനായകിന്റെ വരികളും ഹരിശങ്കറിന്റെ ശബ്ദവും ദീപക് ദേവിന്റെ സംഗീതവും; 21 ഗ്രാംസ് ചിത്രത്തിലെ ഗാനം വൈറൽ

ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുമ്പോള്‍ തന്നെ ചിത്രത്തിന് ഒരു ഇമോഷണല്‍ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് 18 നാണ് അനൂപ് മേനോന്‍ നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Published by:Jayesh Krishnan
First published: