ഒരു ദശാബ്ദക്കാലത്തെ ചിത്രങ്ങളെ കോർത്തിണക്കിയ മിനി മൂവി ഫെസ്റ്റിവലിന് കൊച്ചിയിൽ തിരിതെളിഞ്ഞു
ഒരു ദശാബ്ദക്കാലത്തെ ചിത്രങ്ങളെ കോർത്തിണക്കിയ മിനി മൂവി ഫെസ്റ്റിവലിന് കൊച്ചിയിൽ തിരിതെളിഞ്ഞു
Curtains go up for the Mini Movie festival | ദശാബ്ദത്തിലെ ഹ്രസ്വ ചിത്രങ്ങളെ കോർത്തിണക്കി കൊച്ചി, നോയിഡ, ദുബായ് എന്നിവിടങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മേളയാണ്
ദശാബ്ദത്തിലെ ഹ്രസ്വ ചിത്രങ്ങളെ കോർത്തിണക്കി കൊച്ചി, നോയിഡ, ദുബായ് എന്നിവിടങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പ്രഥമ രാജ്യാന്തര ക്ലബ്ബി മിനി മൂവി ഫെസ്റ്റിവലിന് കൊച്ചിയിൽ തിരിതെളിഞ്ഞു. ഫെസ്റ്റിവൽ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷിനിർത്തി നോയിഡ ഫിലിം സിറ്റിയുടെ സ്ഥാപകനും പ്രസിഡണ്ടുമായ സന്ദീപ് മർവ നിർവഹിച്ചു.
പൂർണ്ണമായും ഓൺലൈനായി നടക്കപ്പെടുന്ന ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൻറെ വെബ് പോർട്ടൽ ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന ബോളിവുഡ് സംവിധായകനുമായ അശോക് ത്യാഗി ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. തുടർന്ന് മുംബൈ ഭീകര ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശൗര്യചക്ര അവാർഡ് ജേതാവ് സുബൈദാർ പി.വി. മനീഷിനെ ആദരിച്ചു.
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖരായ സി.കെ. മുരളീധരൻ (ഛായാഗ്രാഹകൻ) ജസ്റ്റിൻ ജോസ് (ഓഡിയോ ഗ്രാഫർ) സുരേഷ് ഏറിയാത് (ആനിമേറ്റർ) വസന്തബാലൻ (സംവിധായകൻ) പി എഫ് മാത്യൂസ് (തിരക്കഥാകൃത്ത്) മനോജ് ജോർജ് (സംഗീതസംവിധായകൻ) ക്ലബ്ബി ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. വിഷ്ണു സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
2009 മുതൽ 2019വരെ ചിത്രീകരിച്ചിട്ടുള്ള 30 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ ആണ് 'ക്ലബ്ബി മിനി മൂവി ഓഫ് ദി ഡെക്കട്' എന്ന് പേരിട്ടിട്ടുള്ള ഒന്നാം ഘട്ടത്തിൽ വരുന്നത്. വിവിധ ഭാഷകളിൽ ചിത്രീകരിച്ചിട്ടുള്ള ഷോർട്ട് ഫിലിമുകൾ സൗജന്യമായി www.clubby.in എന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. അവ പബ്ലിക് വോട്ടിങ്ങിലൂടെ ഷോർട്ട്ലിസ്റ്റ് ചെയ്ത ശേഷം പ്രിയദർശൻ ചെയർമാനായ വിദഗ്ധ ജൂറി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും. പ്രിയദർശനെ കൂടാതെ മറ്റു പ്രമുഖർ കൂടി അംഗങ്ങളായ ജൂറിയാവും വിജയികളെ തെരഞ്ഞെടുക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.