നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇനി സ്റ്റൈൽ മന്നൻ ദശമൂലം ദാമു

  ഇനി സ്റ്റൈൽ മന്നൻ ദശമൂലം ദാമു

  ദാമുവിന്റെ മുഖം ഇനി മുതൽ സ്റ്റൈലൻ ടി- ഷർട്ടുകളിൽ

  Dashamoolam Damu

  Dashamoolam Damu

  • Share this:
   ട്രോളുകളിലെ താരം ദശമൂലം ദാമു ഇനി വെറും ചട്ടമ്പി അല്ല. ട്രോളന്മാരുടെ ഭാഷയിൽ വേണമെങ്കിൽ 'അൽ ദശമൂലം ദാമു' എന്നും പറയാം. സിനിമയും, ട്രോൾ ലോകവും കടന്ന് ദാമു ഇപ്പോൾ എവിടെയെത്തിയെന്നു ചോദിച്ചാൽ അതാരാധകരുടെ നെഞ്ചത്തോട്ടാണെന്ന് പറയുന്നതാവും നല്ലത്. ദാമുവിന്റെ മുഖം ഇനി മുതൽ സ്റ്റൈലൻ ടി- ഷർട്ടുകളിൽ. ദാമുവായി വേഷമിട്ട സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ഈ വിവരം ആരാധകരോടായി ഫേസ്ബുക്കിൽ പങ്കു വച്ചതും.   "ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു. സെൻട്രൽ ജയിൽ ചിൽഡ്രൻസ് പാർക്ക് ആക്കി മാറ്റിയ, നിങ്ങളുടെ പ്രിയങ്കരൻ ദാമു ഇനി മുതൽ ടീ ഷർട്ടുകളിലും. നിങ്ങൾക്കും ഇതൊരു കൗതുകം ആവും!!... ദശമൂലം ദാമുവിനെ നെഞ്ചിലേറ്റിയ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി..നന്ദി!!" ദശമൂലം ടി-ഷർട്ട് ധരിച്ചു നിൽക്കുന്ന ഫോട്ടോക്കൊപ്പം സുരാജ് കുറിക്കുന്നു. ആരാധകർക്ക് ടി-ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

   2009 ൽ പുറത്തിറങ്ങിയ ഷാഫി ചിത്രത്തിൽ നായകൻ മമ്മൂട്ടി ആണെങ്കിലും ഏറ്റവും അധികം ക്ലിക്കായത് ദശമൂലം ദാമുവാണ്. അന്നൊന്നും ട്രോൾ സജീവമല്ലാത്ത കാലമെങ്കിലും, പിന്നീട് ട്രോൾ മഴക്കാലത്ത് ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞു നിന്നവരിൽ ഒരാളാണ് ദാമു എന്നത് വിസ്മരിച്ചുകൂടാ. ഒപ്പം നിൽക്കാൻ ഹരിശ്രീ അശോകന്റെ രമണൻ, സലിം കുമാറിന്റെ പ്യാരി, മണവാളൻ എന്നിവരും ഉണ്ടായിരുന്നു. ദശമൂലം ദാമു പ്രധാന കഥാപാത്രമായൊരു സിനിമയിറങ്ങുമെന്നും വാർത്ത വന്നിരുന്നു.

   First published:
   )}