• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മ വഴിയിൽ മകൾ: അമൃത-ബാലമാരുടെ പുത്രി അവന്തിക പാടാനെത്തുന്നു

അമ്മ വഴിയിൽ മകൾ: അമൃത-ബാലമാരുടെ പുത്രി അവന്തിക പാടാനെത്തുന്നു

Daughter of Amrutha and Bala gets initiated into music concert | മകളുടെ പുതിയ ചിത്രത്തോടൊപ്പം സന്തോഷ വാർത്തയുമായി അമൃത

അവന്തിക, അമ്മയ്ക്കും അച്ഛനുമൊപ്പം അവന്തിക

അവന്തിക, അമ്മയ്ക്കും അച്ഛനുമൊപ്പം അവന്തിക

  • Last Updated :
  • Share this:
    പട്ടുപാവാട അണിഞ്ഞ് സുന്ദരി കുട്ടിയായി നിൽക്കുകയാണ് അവന്തിക. നടൻ ബാലയുടെയും ഗായിക അമൃതാ സുരേഷിന്റെയും മകളാണ്. മകളുടെ പുതിയ ചിത്രത്തോടൊപ്പം ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുക കൂടിയാണ് അമൃത. മകളും അമ്മയുടെ പാട്ട് വഴി പിന്തുടരുകയാണ്. അരങ്ങേറ്റം എപ്പോഴെന്ന് അറിയിക്കുകയാണ് ഈ പോസ്റ്റ് വഴി.

    "നിങ്ങൾ ഏവരുടെയും അനുഗ്രഹത്തോടു കൂടി, ഞങ്ങളുടെ പപ്പുകുട്ടൻ എന്നോടൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്. ഈ മഹാനവമി ദിനത്തിൽ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ആരംഭം. ജീവിതത്തിലെ അഭിലഷണീയ മുഹൂർത്തമാണിത്," അമൃത കുറിക്കുന്നു.

    അമ്മയുടെ പക്കൽ നിന്നും വളരെ ചെറുതിലേ തന്നെ അവന്തിക സംഗീതം അഭ്യസിച്ചിരുന്നു. അടുത്തിടെ ഭംഗിയായി അഭിനയിക്കുകയും പാടുകയും ചെയ്യുന്ന അവന്തികയുടെ വീഡിയോ അമൃത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.




    First published: