• HOME
  • »
  • NEWS
  • »
  • film
  • »
  • ബുർജ് ഖലീഫയിൽ നിന്നും പുറംകാഴ്ച ആസ്വദിക്കുന്ന ഈ മലയാള താരപുത്രിയാര്?

ബുർജ് ഖലീഫയിൽ നിന്നും പുറംകാഴ്ച ആസ്വദിക്കുന്ന ഈ മലയാള താരപുത്രിയാര്?

Guess which celeb-kid is enjoying beautiful sights from Burj Khalifa | മലയാള സിനിമയിലെ തിരക്കുള്ള നടന്റെ മകളാണിത്

ഇൻസ്റാഗ്രാമിലെ ചിത്രം

ഇൻസ്റാഗ്രാമിലെ ചിത്രം

  • Last Updated :
  • Share this:
    മലയാള സിനിമയിലെ തിരക്കുള്ള നടന്റെ മകളാണിത്. നിരനിരയായി ചിത്രങ്ങൾ ഉണ്ടദ്ദേഹത്തിന്. പക്ഷെ തിരക്കാണെന്നും കരുതി കുടുംബത്തോടൊപ്പം സമയം കണ്ടെത്തുന്നതിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല താനും. ചിലപ്പോൾ സെറ്റിൽ തന്നെ മകളെയും ഭാര്യയെയും കൂട്ടി പോകാറുള്ള ചിത്രങ്ങൾ ഇദ്ദേഹം ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കും. ഇപ്പോൾ മകൾ ലോകത്തെ ഉയരമുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ദുബായിലെ ബുർജ് ഖലീഫയിൽ നിന്ന് കൊണ്ട് പുറം കാഴ്ച ആസ്വദിക്കുന്ന ചിത്രമാണ് ഇദ്ദേഹം പോസ്റ്റ് ചെയ്യുന്നത്.



     




    View this post on Instagram




     

    My little sunshine ❤️ #dadlife #mypreciousgirl #liferevolvesaroundher


    A post shared by Tovino Thomas (@tovinothomas) on






    നടൻ ടൊവിനോ തോമസിന്റെ മകൾ ഇസയുടെ ചിത്രമാണിത്. പെട്ടെന്ന് കണ്ടാൽ പൃഥ്വിരാജിന്റെ മകൾ ആണോ എന്ന് സംശയം തോന്നിയേക്കാം. പ്രധാന കാരണം മകളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രമല്ല ഇതെന്നത് തന്നെ. ടൊവിനോയും ഇപ്പോൾ ഇസയുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ അധികം പോസ്റ്റ് ചെയ്യാറില്ല.

    അടുത്തിടെ മൂന്നു ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്തിറങ്ങിയ ടൊവിനോയെ ഇനി സ്‌ക്രീനിൽ കാണുക ഓഗസ്റ്റ് മാസം പുറത്തു വരുന്ന കൽക്കിയിലാണ്. ഇതിൽ പോലീസുകാരന്റെ വേഷത്തിലാണ് ടൊവിനോ. തന്റെ പേരിൽ ഒരു പിടി ചിത്രങ്ങൾ ടൊവിനോക്കുണ്ട്. എടക്കാട് ബറ്റാലിയൻ ആണ് ഏറ്റവും ഒടുവിൽ ചിത്രീകരിച്ച പടം.

    First published: