നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജഗതിയുടെ പിറന്നാൾ, ആശംസ നേർന്ന് പെണ്മക്കൾ

  ജഗതിയുടെ പിറന്നാൾ, ആശംസ നേർന്ന് പെണ്മക്കൾ

  • Share this:
   അച്ഛന്റെ പിറന്നാളിന് ആശംസയർപ്പിച്ച്‌ ജഗതി ശ്രീകുമാറിന്റെ പെണ്മക്കൾ. പാർവതി ഷോണും, ശ്രീലക്ഷ്മി ശ്രീകുമാറുമാണ് അച്ഛന്റെ ചിത്രങ്ങൾക്കൊപ്പം പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. അമ്മയും അച്ഛനും ഒന്നിച്ചുള്ള ചിത്രമാണ് പാർവതിയുടെ ഫേസ്ബുക് വാളിൽ. എന്നാൽ അച്ഛന്റെ പുഞ്ചിരി തൂകുന്ന മുഖമാണ് ശ്രീലക്ഷ്മിക്ക് പ്രിയം. ചാനൽ അവതാരകരായി പാർവതിയും ശ്രീലക്ഷ്മിയും എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മി അഭിനേതാവായും തിളങ്ങിയിട്ടുണ്ട്. ഇരുവരുടെ പോസ്റ്റുകൾക്ക് താഴെയും ആരാധകരും അനുഗ്രഹാശിസ്സുകളുമായി വന്നിട്ടുണ്ട്.   ആറു വർഷം കഴിഞ്ഞിരിക്കുന്നു ജഗതി ശ്രീകുമാർ വെള്ളിത്തിരയിലെത്തിയിട്ട്. 2012 ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ശ്രീകുമാർ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഒട്ടേറെ എല്ലുകൾക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് ജഗതി എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ ജീവിതം മാറ്റി മറിച്ചത്.   പക്ഷെ ക്യാമറക്കു മുന്നിൽ എത്താനും വണ്ണം ആരോഗ്യ സ്ഥിതി മെച്ചമായില്ല. പരിചയക്കാരെ കാണുമ്പോഴും, പഴയ കാര്യങ്ങൾ പറയുമ്പോഴും പലപ്പോഴും പ്രതികരിച്ചിരുന്നു. അപകട ശേഷം ഷൂട്ടിംഗ് പൂർത്തീകരിച്ചു വച്ചിരുന്ന ജഗതി ശ്രീകുമാറിന്റെ ഏതാനും ചിത്രങ്ങൾ കൂടി പല വർഷങ്ങളായി പുറത്തു വന്നിരുന്നു.

   First published: