നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിപ്ലവ വീര്യവുമായി ഡിയർ കോമ്രേഡ് ട്രെയ്‌ലർ

  വിപ്ലവ വീര്യവുമായി ഡിയർ കോമ്രേഡ് ട്രെയ്‌ലർ

  Dear Comrade trailer unveiled | വിജയ് ദേവ്‌രകൊണ്ടയും, രശ്‌മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്

  ഡിയർ കോമ്രേഡ്

  ഡിയർ കോമ്രേഡ്

  • Share this:
   വിജയ് ദേവര്കൊണ്ട നായകനാവുന്ന തെലുങ്ക് ചിത്രം ഡിയർ കൊമേഡിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിപ്ലവം, പ്രണയം എന്നിവയാണ് മൂന്നു മിനിറ്റ് നീളുന്ന ട്രെയ്‌ലറിലെ പ്രധാന ആകർഷണം. ജൂലൈ 11ന് രാവിലെ 11.11നാണ് ട്രെയ്‌ലർ പ്രകാശനം ചെയ്തത്. വിജയ് ദേവ്‌രകൊണ്ടയും, രശ്‌മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

   മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ (cvm), യഷ് രങ്കിനേനി എന്നിവർ നിർമ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്.   ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. E4 എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. ജൂലൈ 26ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും.

   ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്.

   First published:
   )}