• HOME
 • »
 • NEWS
 • »
 • film
 • »
 • Dear Vaappi | സ്വപ്നങ്ങൾ തുന്നിച്ചേർക്കുന്ന ബഷീറും മകൾ ആമിറയുമായി 'ഡിയർ വാപ്പി'

Dear Vaappi | സ്വപ്നങ്ങൾ തുന്നിച്ചേർക്കുന്ന ബഷീറും മകൾ ആമിറയുമായി 'ഡിയർ വാപ്പി'

ഒരുപാട് ആഗ്രഹങ്ങളുള്ള ടെയ്‌ലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് 'ഡിയർ വാപ്പി'

ഡിയർ വാപ്പി

ഡിയർ വാപ്പി

 • Last Updated :
 • Share this:
  ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഡിയർ വാപ്പി' (Dear Vaappi) എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം കുറിച്ചു.

  ഒരു തുന്നൽക്കാരനായി എത്തുന്ന ലാലിനൊപ്പം (Lal) 'തിങ്കളാഴ്ച നിശ്ചയം' ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മണിയന്‍പിള്ള രാജു, നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി .കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത്
  കൈലാസ് മേനോന്‍ ആണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
  View this post on Instagram


  A post shared by LAL (@lal_director)


  ലിജോ പോള്‍ ചിത്രസംയോജനവും, എം.ആര്‍. രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും, അജയ് മങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ് ചമയവും, ഷിജിന്‍ പി രാജ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍-ലത കന്ദസ്വാമി, അഡീഷണല്‍ ഡയലോഗ്‌സ്- ഷാനു സമദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നാസിം, ലൈന്‍ പ്രൊഡ്യൂസര്‍- അരുണ്‍ ശിവസുബ്രഹ്‌മണ്യന്‍, കൊറിയോഗ്രാഫര്‍- ലീലാവതി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍- ഡുഡു ദേവസി, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - സുഖില്‍ സാന്‍, ശിവ രുദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- നാഗ രാജേഷ്, സ്റ്റില്‍സ്- രാഹുല്‍ രാജ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍- അനന്ദു എസ്. കുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിക്കുന്നത്.

  Also read: Kotthu review | ചോരവീണ മണ്ണിൽ നിന്നുയർന്നു വന്നതെന്ത്? കൊത്തിലെ രാഷ്ട്രീയം

  ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. ഒരുപാട് ആഗ്രഹങ്ങളുള്ള ടെയ്‌ലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് 'ഡിയർ വാപ്പി' എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് 'ഡിയർ വാപ്പി' ചിത്രീകരിക്കുന്നത്.  Also read: Bharatha Circus | ഷൈൻ ടോം, ബിനു പപ്പു, എം.എ. നിഷാദ്; 'ഭാരത സർക്കസ്' ടൈറ്റിൽ പോസ്റ്റർ

  ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബിനു പപ്പു (Binu Pappu), സംവിധായകൻ എം.എ. നിഷാദ് (MA Nishad) തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി  ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി  നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന 'ഭാരത് സർക്കസ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

  ചലച്ചിത്ര പ്രവർത്തകരും സുഹൃത്തുക്കളും, സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും പ്രേക്ഷകരും ചേർന്ന് സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ്‌ ചെയ്തത്.

  സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, പാഷാണം ഷാജി (സാജു നവോദയ), ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
  Published by:user_57
  First published: