സ്വന്തം അച്ഛനെപ്പറ്റി പറഞ്ഞാലും എഴുതിയാലും തീരാത്ത വിശേഷങ്ങളുണ്ടോ? എങ്കിൽ തുറന്നെഴുതൂ. ‘ഡിയർ വാപ്പി’ സിനിമയുടെ അണിയറക്കാർ അതിനായി ഒരു മത്സരം സംഘടിപ്പിക്കുന്നു. അച്ഛൻ, മകൾ ബന്ധത്തിന്റെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന സിനിമയാണ് ‘ഡിയർ വാപ്പി’.
നിങ്ങൾ എഴുതിയ കത്ത് ചുവടെയുള്ള വീഡിയോയിൽ/പോസ്റ്ററിൽ കാണുന്ന അഡ്രസ്സിലോ വാട്സ്ആപ്പ് നമ്പറിലോ അയച്ചു തരിക. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഡിയർ വാപ്പി ടീമിന്റെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സമ്മാനം ഐഫോൺ 14 Pro, രണ്ടാം സമ്മാനം രണ്ടു Samsung ഫോണുകൾ, മൂന്നാം സമ്മാനം നാൽപതിനായിരം രൂപ വരുന്ന രണ്ട് ലാപ്ടോപ്പുകൾ.
View this post on Instagram
കത്തുകൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം. അച്ഛനെപ്പറ്റി മകൾക്കാണ് എഴുതാൻ അവസരം. പ്രായപരിധി ഇല്ല. അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക. കത്തുകൾ അയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5, 9PM.
ലാൽ, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘ഡിയർ വാപ്പി’. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആർ. മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന് പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ (വെയില് ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള ടെയ്ലർ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ‘ഡിയര്‍ വാപ്പി’. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.
കൈലാസ് മേനോന് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
ലിജോ പോള്‍ ചിത്രസംയോജനവും, എം.ആര്. രാജാകൃഷ്ണന് ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാധാകൃഷ്ണന് ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – സക്കീര്‍ ഹുസൈന്, മനീഷ് കെ. തോപ്പില്‍, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി.ആര്.ഒ. – ആതിര ദില്‍ജിത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.